ചന്ദ്രബാബു നായിഡു 1995 മുതൽ 2004 വരെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന റെക്കോർഡ് ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ്. ഹെറിറ്റേജ് ഫുഡ്സിന്റെ സ്ഥാപകനും കൂടിയാണ് ഇദ്ദേഹം.
ചന്ദ്രബാബു നായിഡു ആന്ധ്രയുടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴച വെച്ചുത്തോടെ . ലോകസഭ സീറ്റുകളും തൂത്തുവാരി. തൊട്ട് പിന്നാലെ അദ്ദേഹത്തിൻെറ കമ്പനിയുടെ ഓഹരി വില പറക്കുകയാണ് ഇപ്പോൾ. ഹെറിറ്റേജ് ഫൂഡ്സ് എന്ന കമ്പനിയുടെ പ്രധാന പ്രമോട്ടർമാരായ ഭാര്യയുടെയും മകൻെറയും സമ്പത്തിൻെറ മൂല്യം കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു. ചെറുതൊന്നും അല്ല കോടികൾ ആണ്.
ഹെറിറ്റേജ് ഫുഡ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനം ഉയർന്നപ്പോൾ നായിഡുവിൻ്റെ ഭാര്യ നാര ഭുവനേശ്വരിയുടെ ആസ്തി മാത്രം 579 കോടി രൂപയായി വർധിച്ചു.
വെറും അഞ്ചു ദിവസം കൊണ്ടാണിത് സംഭവിച്ചത്. മകൻ നര ലോകേഷ് നേടിയത് 237 കോടി രൂപയുടെ ആസ്തി വർധനയാണ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജൂൺ മൂന്നിന് ഓഹരി വില 424 രൂപയിലായിരുന്നെങ്കിൽ ഇന്ന്, ഹെറിറ്റേജ് ഫുഡ്‌സ് ഓഹരി 661.25 രൂപയിലാണ് ക്ലോസ് ചെയ്തത്.