അച്ചാർ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. മാങ്ങ അച്ചാർ, മീൻ അച്ചാർ, നാരങ്ങ അച്ചാർ, ഇഞ്ചി അച്ചാർ, വെളുത്തുള്ളി അച്ചാർ, ഈന്തപ്പഴം അച്ചാർ ഇങ്ങനെ നിരവധി അച്ചാറുകളുണ്ട്. ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായ ഒന്നാണ് കൂന്തൽ അച്ചാർ. സ്വാദൂറും കൂന്തൽ അച്ചാർ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കൂന്തൽ – അര കിലോ (ചെറുതായി അരിഞ്ഞത്)
- മുളക് പൊടി – 2 ടീസ്പൂൺ
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- കടുക് – അര ടീസ്പൂൺ
- കുറിവേപ്പില – ആവശ്യത്തിന്
- ഇഞ്ചി – 2 ടേബിൾസ്പൂൺ
- വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
- വിനാഗിരി – കാൽ കപ്പ്
- കായപ്പൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കൂന്തൽ ഒരു ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു കോരാം.
ആ എണ്ണയിൽ തന്നെ ബാക്കി സാധനങ്ങൾ മൊരിച്ചെടുക്കാം. അതിനായി ആദ്യം കടുക് പൊട്ടിക്കണം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും മൂപ്പിച്ചെടുക്കണം. ഇനി കായപ്പൊടി ചേർക്കാം. തീ ഓഫ് ചെയ്തിട്ടു ബാക്കി മുളകുപൊടി ചേർത്തു കൊടുക്കാം. വിനാഗിരിയും ഉപ്പും ചേർക്കുക. വറുത്തു വച്ചിരിക്കുന്ന കൂന്തലും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദൂറും കൂന്തൽ അച്ചാർ തയ്യാറായി.