പ്രായം കൂടി തുടങ്ങി എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. പ്രായം ആകുമ്പോൾ കൂടും എന്നാൽ അത് മുഖത്ത് കാണിക്കാതിരിക്കാൻ മേക്കപ്പ് ചെയ്യാം. ശരീരത്തിൽ കാണാതിരിക്കാൻ ശെരിയായ ഭക്ഷണവും വ്യായാമവും ശീലമാക്കണം. പ്രായമാകുന്നത് സ്വാഭാവിക പ്രക്രിയയാണ്, അത് തടയാൻ ആർക്കും സാധിക്കില്ല. പക്ഷെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ ശരിയായ ചർമ്മ സംരക്ഷണത്തിലൂടെ സാധിക്കും. എന്നാൽ ബ്രോക്കോളി കഴിച്ചാൽ ശരീരത്തിൽ മാറ്റം വരുന്നത് കാണാം.ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് കാബേജിൻ്റെ കുടുംബത്തിൽപ്പെട്ട ബ്രോക്കോളി ആളൊരു കേമനാണ്. രണ്ട് നിറത്തിലാണ് ബ്രോക്കോളി വിപണിയിൽ ലഭ്യമാണ്. പച്ച നിറത്തിലും പർപ്പിൾ നിറത്തിലുമാണ് ബ്രോക്കോളി ഉള്ളത്. പോഷക സമൃദ്ധമായ ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പല തരത്തിൽ നമുക്ക ്ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വേവിച്ചും അല്ലാതെയും ബ്രൊക്കോളി കഴിക്കാവുന്നതാണ്.
ബ്രോക്കോളി കഴിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും നൽകാൻ ബ്രോക്കോളി വളരെ മികച്ചതാണ്. ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണങ്ങൾ നൽകുന്ന പച്ചക്കറിയാണ് ബ്രോക്കോളി. കൂടാതെ കൊളജൻ ഉത്പ്പാദനം വർധിപ്പിക്കാനും ബ്രോക്കോളി സഹായിക്കും. ഇത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ ഉത്തമമാണ്.
ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുകയും ശരീരം തണുപ്പിക്കുകയും ചെയ്യാൻ സഹായിക്കും. ഇതിൽ 92 ശതമാനം വെള്ളമാണ് ഉള്ളത്. ഇത് കഴിക്കുന്നത് ചൂട് സമയത്തെ നിർജ്ജലീകരണം ഒഴിവാക്കാൻ ഏറെ സഹായിക്കും.