Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

“മോദി”യും “ഗോപി”യും നാളെ സത്യപ്രതിജ്ഞ ചെയ്യും: ഇവര്‍ക്കൊപ്പം കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ?:

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 02:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രൗഢഗംഭീരമായ അടുത്ത അധ്യായത്തിലേക്ക് കടക്കുകയാണ് രാജ്യം. നരേന്ദ്ര മോദിയുടെ മൂന്നാമൂഴമാണ്. പഴയ മുഖങ്ങളെല്ലാം മാറ്റി പുതിയ മുഖങ്ങലെ പരിചയപ്പെടുത്തുമോ, അതോ പഴയതും പുതിയതുമായ മുഖങ്ങള്‍ ഉള്‍പ്പെടുത്തിയാകുമോ മന്ത്രിമാരെ നിയോഗിക്കുകയെന്ന നിറം പിടിപ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നത്. നാളെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ന് തന്നെ കേന്ദ്രമന്ത്രിമാരുടെ പട്ടിക അംഗീകരിക്കും. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചുറപ്പിക്കും. എന്നാല്‍, നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷമായിരിക്കും പ്രധാനമന്ത്രി മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്ന ആദ്യ മന്ത്രിസഭാ യോഗം ചേരുന്നത്.

ഇന്നലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നരേന്ദ്രമോദിയെ എന്‍.ഡി.എയുടെ പാര്‍ലമെന്ററി കാര്യ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നാംവട്ടവും നരേന്ദ്ര മോദിയെ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. രാജ്നാഥ് സിംഗാണ് നരേന്ദ്രമോദിയുടെ പേര് എന്‍.ഡി.എയുടെ പാര്‍ലമെന്ററി കാര്യ നേതാവായി നിര്‍ദ്ദേശിച്ചത്. ഇത് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരുടെ കാര്യങ്ങളിലേക്ക് ആലോചനകള്‍ നീണ്ടത്. കേരളത്തില്‍ നിന്നുള്ള എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നുറപ്പായിക്കഴിഞ്ഞു. അദ്ദേഹത്തിന് ഏതൊക്കെ വകുപ്പു നല്‍കുമെന്നതു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ബി.ജെ.പിയുടെ മറ്റു പ്രമുഖ നേതാക്കള്‍ മന്ത്രിസ്ഥാനത്തേക്ക് വരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

 

മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരും കേന്ദ്രമന്ത്രിമാരാകും. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉണ്ടാകുമെന്നുള്ള സൂചനകളും വരുന്നുണ്ട്. അതേസമയം, ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് രാജനാഥ് സിംഗിന്റെ പേര് പരിഗണയില്ലെന്നാണ് സൂചന. നിര്‍മ്മല സീതാരാമനും മന്ത്രിസഥാനത്തേക്കെത്തുമെന്നുറപ്പായി. ഇന്ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അതിനുശേഷം ഉള്ള ചര്‍ച്ചകളും പൂര്‍ത്തിയാകുന്നതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ ചിത്രം വ്യക്തമാകും. എന്‍.ഡി.എ ഘടകകക്ഷികളുടെ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് ഇത്തവണ ഇടം ലഭിച്ചേക്കില്ല.

എന്നാല്‍ പീയൂഷ് ഗോയലും നിതിന്‍ ഗഡ്ഗരിയും ഇത്തവണയും മന്ത്രിസ്ഥാനത്തുണ്ടാകും. രാജനാഥ് സിംഗ് സുപ്രധാന വകുപ്പ് ഏറ്റെടുക്കും എന്നാണ് വിവരം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും. സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ പ്രധാന വനിതാ മുഖങ്ങള്‍ തോറ്റതോടെയാണ് മുന്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് വീണ്ടും അവസരം തുറന്നു കിട്ടിയത്. ആര്‍എസ്എസ് അനുനയത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വകുപ്പുകളിലേക്ക് പരിഗണിക്കപ്പെടും. കേരളത്തില്‍ നിന്നുള്ള ഏക എംപി എന്ന നിലയ്ക്ക് സുരേഷ് ഗോപിക്കും അര്‍ഹിക്കുന്ന പ്രാധാന്യം മന്ത്രിസഭയില്‍ നല്‍കും. എന്‍ഡിഎ ഘടകക്ഷി നേതാവായ ചിരാഗ് പസ്വാനും ക്യാബിനറ്റ് പദവി ലഭിക്കുമെന്നും സൂചനയുണ്ട്.

ReadAlso:

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

ബിടിഎസ് ആരാധകർക്ക് വമ്പൻ സർപ്രൈസ് ആയി ജങ്കൂക്ക് ഇന്ത്യയിലേക്ക്: ഗോൾഡൻ’ എക്സിബിഷൻ മുംബൈയിൽ

മുംബൈയിൽ പുതിയ മോണോ റെയിൽ ട്രെയിൻ പരീക്ഷണയോട്ടത്തിനിടെ അപകടത്തിൽപ്പെട്ടു; കോച്ചിന് കേടുപാടുകൾ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: വൈദ്യുതി തടസ്സം മനഃപൂർവമെന്ന് ആർജെഡി പരാതി

 

സഹമന്ത്രി സ്ഥാനം നല്‍കി ഘടകകക്ഷി നേതാക്കളെ അനുനിയിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന നല്‍കാനാണ് സാധ്യത. അതേസമയം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ട നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ബിജെപിയ്ക്ക് കനത്ത തിരിച്ചടി കിട്ടിയത് മുന്‍ നടിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ പരാജയമായിരുന്നു. അമേഠിയില്‍ 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് 1,67,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോറ്റു തുന്നംപാടിയത്.

 

സ്മൃതി ഇറാനിയെ പോലെ അജയ് മിശ്ര, കൈലാഷ് ചൗധരി, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും കനത്ത തോല്‍വി ഏറ്റുവാങ്ങി. അജയ് മിശ്ര വിവാദമായ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കുടുങ്ങിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ സമാജ് വാദി പാര്‍ട്ടിയുടെ ഉത്കര്‍ഷ് വര്‍മ 34,329 വോട്ടിനാണ് പരാജയപ്പെട്ടത്. കേന്ദ്ര ഗോത്രകാര്യ മന്ത്രി അര്‍ജുന്‍ മുണ്ട തോറ്റത് ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാളീചരണ്‍ മുണ്ടയോടാണ്. 1,49,675 വോട്ടുകള്‍ക്ക് കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. രാജസ്ഥാനിലെ ബാര്‍മറില്‍ കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി 4.48 ലക്ഷം വോട്ടുകള്‍ക്ക് തോറ്റു.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 16,077 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് പരാജയപ്പെട്ടു. ബിജെപിയുടെ തിരിച്ചടി ഈ പ്രമുഖരില്‍ മാത്രം ഒതുങ്ങിയില്ല. മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, സഞ്ജീവ് ബല്യാന്‍, റാവു സാഹെബ് ദന്‍വെ, ആര്‍കെ സിംഗ്, വി മുരളീധരന്‍, എല്‍ മുരളീധരന്‍, സുഭാഷ് സര്‍ക്കാര്‍, നിഷിത് പ്രമാണിക് തുടങ്ങിയ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടു. കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് ഉത്തര്‍പ്രദേശിലെ ചന്ദൗലി സീറ്റ് നഷ്ടമായി. ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ മോഹന്‍ലാല്‍ഗഞ്ചില്‍ സമാജ്വാദി പാര്‍ട്ടിയുടെ ആര്‍കെ ചൗധരിയോട് 70,292 വോട്ടുകള്‍ക്കാണ് തോറ്റത്.

യുപിയിലെ ഫത്തേപൂരില്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി തോറ്റു. റെയില്‍വേ സഹമന്ത്രി റാവു സാഹിബ് ദന്‍വെ മഹാരാഷ്ട്രയിലെ ജല്‍ന സീറ്റില്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ വൈജ്നാഥ് റാവു കാലെയോട് പരാജയപ്പെട്ടു. കാബിനറ്റ് മന്ത്രി ആര്‍കെ സിംഗ് ബിഹാറിലെ അറായില്‍ നിന്ന് സിപിഐ(എംഎല്‍)ലെ സുദാമ പ്രസാദിനോടാണ് തോറ്റത്. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ മുസാഫര്‍നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഹരേന്ദ്ര സിംഗ് മാലിക്കിനോട് 24,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ തിരുവനന്തപുരത്ത് പരാജയപ്പെട്ടു.

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഡിഎംകെയുടെ എ രാജയോട് 2,40,585 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി എല്‍ മുരുകന്‍ പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സീറ്റില്‍ ടിഎംസിയുടെ ജഗദീഷ് ചന്ദ്ര ബസൂനിയയോട് 39,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പശ്ചിമ ബംഗാളിലെ ബങ്കുര ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂപ് ചക്രവര്‍ത്തിയോട് 32,778 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയത്.

Tags: Suresh GopiRAJEEV CHANDRASEKHARV MURALEEDHARANOATHDRAUPADI MURMUSmrithi iraniFORMER PRIME MINISTER OF INDIACENTRAL MINISTERCENTRAL CABINETPRESIDENT OF INDIANarendra Modi

Latest News

‘കുടുംബത്തോട് ദേഷ്യം’; ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ കുറ്റം സമ്മതിച്ചു | Grandmother pleads guilty in murder of six-month-old baby in Angamaly

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം | vd satheesan against devaswom board president

ഇച്ഛാശക്തിക്ക് അംഗീകാരം: മസ്കുലാർ ഡിസ്ട്രോഫി ബാധിതയായ അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താംതരം പരീക്ഷ എഴുതാൻ അനുമതി

സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഇളയ സഹോദരി അന്തരിച്ചു

ആരോഗ്യപരമായ കുടുംബബന്ധങ്ങളുടെ പ്രാധാന്യം മാതാപിതാക്കൾ ഉൾക്കൊള്ളണം : വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies