തൃശ്ശൂരിൽ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച സുരേഷ് ഗോപി തന്നെയാണ് ഇപ്പോൾ എല്ലാവർക്കും ഇടയിൽ താരമായി മാറിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.. സുരേഷ് ഗോപിയുടെ വിജയം വലിയതോതിൽ തന്നെ ബിജെപിക്ക് ഇടയിലും ചർച്ചയായി മാറിയിട്ടുണ്ട്. ഈ വിജയത്തിൽ സന്തോഷിക്കുന്നവരും അതേപോലെ വിമർശിക്കുന്നവരും നിരവധിയാണ്. പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ഒപ്പമാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഇതിനോടകം തന്നെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്
തൃശ്ശൂർ പൂരത്തിന് മാറ്റങ്ങൾ ഉണ്ടാകുമെന്നും തൃശ്ശൂരിലേക്ക് കൂടി മെട്രോ റെയിൽ തിരിച്ചുവിടാൻ ശ്രമിക്കും എന്നും ഒക്കെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത്തവണ തൃശ്ശൂർ തന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നു. ഇത്തവണ താൻ തൃശൂരിൽ വിജയിക്കുകയാണെങ്കിൽ തൃശ്ശൂരിലെ ലൂർദ് മാതാ പള്ളിയിൽ 10 ലക്ഷം രൂപയുടെ ഒരു കിരീടം താൻ നൽകുമെന്ന് നേരത്തെ തന്നെ സുരേഷ് ഗോപി പറയുകയും ചെയ്തിരുന്നു. ഇപ്പോൾ അച്ഛന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മകളായ ഭാഗ്യ സുരേഷ്..
സന്തോഷം ഉണ്ടോ എന്ന ചോദ്യത്തിന് ആയിരുന്നു ഭാഗ്യ മറുപടി നൽകിയിരുന്നത് മകൻ ഗോകുൽ സുരേഷും ഈ വിഷയത്തിൽ ഇതിനു മുൻപ് പ്രതികരിച്ചിട്ടുണ്ടായിരുന്നു. അച്ഛന്റെ വിജയം വളരെയധികം സന്തോഷം നൽകി എന്ന് തന്നെയാണ് ഭാഗ്യ സുരേഷ് പറയുന്നത് എന്നാൽ വിജയിച്ചില്ലായിരുന്നുവെങ്കിലും ഈ നാടിനു വേണ്ടി അച്ഛൻ ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു ഈ നാടിനു വേണ്ടി അത്രത്തോളം കഷ്ടപ്പാടുകൾ അച്ഛൻ സഹിച്ചിട്ടുണ്ട് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അച്ഛൻ വിജയിച്ചിട്ടില്ലെങ്കിലും ഇക്കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു എന്ന് മകൾ ഭാഗ്യ വ്യക്തമാക്കുന്നുണ്ട്..
അച്ഛൻ കുറേ നാളുകളായി ഈ നാട്ടുകാർക്ക് വേണ്ടി പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. അച്ഛൻ ഇപ്പോൾ വിജയിച്ചില്ലായിരുന്നുവെങ്കിലും നാട്ടുകാർക്ക് വേണ്ടി ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു. അത്രത്തോളം നടുവൊടിച്ചാണ് അച്ഛൻ നാട്ടുകാർക്ക് വേണ്ടി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. വിജയിച്ചില്ലായിരുന്നെങ്കിൽ അതൊക്കെ തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രൂവ് ചെയ്തതാണ്. നിങ്ങളൊക്കെ കണ്ടാലും ഇല്ലെങ്കിലും അച്ഛൻ നടുവൊടിഞ്ഞാണ് ഈ പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നത്.
അച്ഛനെക്കുറിച്ച് സോഷ്യൽ മീഡിയയിലെ മറ്റും ട്രോളുകൾ വരുമ്പോൾ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഭാഗ്യ മറുപടി പറയുന്നുണ്ട്. സ്വാഭാവികമായും അച്ഛനെക്കുറിച്ച് മോശമായി പറയുമ്പോൾ വിഷമമുണ്ടാകുമല്ലോ. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും എന്തൊക്കെ ട്രോളുകൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ ആരൊക്കെ കളിയാക്കിയാലും അച്ഛൻ അച്ഛന്റെ ജോലികളിൽ മുൻപോട്ട് പോവുകയായിരുന്നു ചെയ്തിട്ടുണ്ടായിരുന്നത്. പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട് എങ്കിലും അച്ഛൻ വളരെ കൃത്യമായി തന്നെ മറ്റുള്ളവർക്ക് വേണ്ടി ജോലികൾ ചെയ്യുന്നുണ്ടായിരുന്നു എന്നും ഭാഗ്യ സുരേഷ് വ്യക്തമാക്കുന്നുണ്ട്.
ഒപ്പം തന്നെ അച്ഛനെ കളിയാക്കിയവർക്കും ട്രോളിയവർക്കും ഒക്കെ ഉള്ള ഒരു മറുപടി തന്നെയാണ് ഈ വിജയം എന്നും പറയുന്നു. അച്ഛൻ തോറ്റാലും ജയിച്ചാലും ജനങ്ങൾക്ക് വേണ്ടി പണിയെടുക്കും എന്നുള്ളത് ഉറപ്പാണ് എന്നും കുറെ വർഷങ്ങളായി അച്ഛൻ അത് ചെയ്യുന്നുണ്ട് എന്നും പറയുന്നു. കുടുംബത്തെയും മുന്നിൽ നിർത്തി തന്നെയാണ് അച്ഛൻ ഓരോ കാര്യങ്ങളും ചെയ്തിട്ടുണ്ടായിരുന്നത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ഭാഗ്യ സുരേഷിന്റെ ഈ വാക്കുകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുന്നുണ്ട്.