മൂന്നാം തരംഗത്തിന് മോദി സർക്കാർ ഒരുങ്ങുമ്പോൾ ഒരു വലിയ ഭയമായി തന്നെ രാഹുൽ ഗാന്ധി അവർക്ക് മുൻപിൽ ഉണ്ട്. കാരണം ഇത്തവണ അത്രത്തോളം ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു വിജയമായിരുന്നു കോൺഗ്രസ് കൈവരിച്ചിരുന്നത്. രാഹുൽഗാന്ധി മുൻപിൽ നിന്ന് ഇന്ത്യമുന്നണിയെ ഒരുപാട് മുൻപോട്ടു കൊണ്ടുവരുവാൻ ശ്രമിച്ചിരുന്നു എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. ഇത്തവണ കോൺഗ്രസ് വിജയിച്ചില്ല എങ്കിൽ പോലും രാഹുലിന്റെ ആശയങ്ങൾക്കൊപ്പം കൂടുതൽ ആളുകൾ നിലനിന്നിട്ടുണ്ട് എന്ന് ഈ വിജയത്തിൽ മനസ്സിലാക്കാൻ സാധിക്കും.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ പലപ്പോഴും ആളുകളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇത്തവണയുള്ള കോൺഗ്രസിന്റെ വിജയം കാണിച്ചു തരുന്നത്. മുൻപത്തെ തവണകളിലൊക്കെ വളരെ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് ഇത്തവണ വലിയതോതിൽ തന്നെ കയറി വരുന്ന ഒരു കാഴ്ച കാണാൻ സാധിച്ചു. ചില സാഹചര്യങ്ങളിൽ ബിജെപിയെക്കാൾ മുൻപിൽ വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഉയർന്നു വരുന്ന സാഹചര്യവും ഉണ്ടായിരുന്നു. നരേന്ദ്രമോദി പോലും രാഹുൽ ഗാന്ധിയോളം ഭൂരിപക്ഷത്തോടെ അല്ല വിജയിച്ചിരിക്കുന്നത്. അതൊരു വലിയ കാര്യം തന്നെയാണ്. സോഷ്യൽ മീഡിയയിൽ അടക്കം രാഹുൽഗാന്ധി ഇപ്പോൾ അനുമോദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
നിരവധി ആളുകളാണ് വളരെ ആരാധനയോടെ ഇപ്പോൾ രാഹുൽഗാന്ധിയെ നോക്കുന്നത്. ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ ബോളിവുഡ് നടിയായ കരീന കപൂർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രാഹുൽഗാന്ധിയുടെ ഈ വിജയസമയത്ത് ഈ വീഡിയോയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഒരിക്കൽ സിനിമയിൽ സജീവമായിരുന്ന കാലത്താണ് രാഷ്ട്രീയത്തിനെ കുറിച്ച് ചോദിച്ചപ്പോൾ കരീന കപൂർ രാഹുൽ ഗാന്ധിയെ കുറിച്ച് സംസാരിച്ചിരുന്നത്.
രാഹുൽ ഗാന്ധിയെ തനിക്ക് ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ട് എന്നായിരുന്നു കരീന പറഞ്ഞത്. അത് എന്തുകൊണ്ടാണ് എന്നും താരം വ്യക്തമായി പറയുന്നുണ്ട്. ഞാൻ ഈ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് ഒരുപക്ഷേ വിവാദമായി മാറിയേക്കാം പക്ഷേ പറയാതിരിക്കാൻ സാധിക്കുന്നില്ല രാഹുൽ ഗാന്ധിയെ ഡേറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട് തനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയണമെന്നുമുണ്ട്. താൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ ടുഡേയിൽ കണ്ടിട്ടുണ്ട് വെറുതെ നോക്കി പോയതേയുള്ളൂ. പക്ഷേ അദ്ദേഹത്തിന് ഒപ്പം ഇരുന്ന് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പോലും ആ സമയത്ത് തനിക്ക് ആഗ്രഹം തോന്നിയിരുന്നു.
സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് താൻ വരുന്നത് എന്നാൽ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അദ്ദേഹവും വരുന്നു. ചിലപ്പോൾ തങ്ങൾക്ക് വളരെ രസകരമായ ചില കാര്യങ്ങൾ സംസാരിക്കാൻ സാധിച്ചേക്കും. താൻ പറയുന്നത് വിവാദമാവാൻ സാധ്യതയുള്ള കാര്യമാണ്. എന്നാൽ വിവാദമായാലും അത് കാര്യമാക്കുന്നില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട് രാജ്യത്തിനു വേണ്ടി അവിവാഹിതനായി പോലും തുടരുകയാണ് രാഹുൽ ഗാന്ധി ഈ സാഹചര്യത്തിൽ കരീനയുടെ വാക്കുകൾ വീണ്ടും വാർത്തകളിൽ നിറയുന്നു.
വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും രാഹുൽഗാന്ധി പറയുന്നത് മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കിട്ടുകയാണെങ്കിൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാം എന്നാണ്. പലപ്പോഴും പലയിടങ്ങളിൽ നിന്നും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ അതിനെ മറുപടി പറയാതെ രാഹുൽ മാറി നിൽക്കുന്ന സാഹചര്യവും കാണാൻ സാധിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കുറിച്ചുള്ള കരീനയുടെ ഈ ഒരു വാർത്ത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോൺഗ്രസ് പാർട്ടിയുടെ ഈ വമ്പൻ തിരിച്ചുവരവിന് കാരണം രാഹുലാണ് എന്നത് പലരും ഓർമ്മിക്കേണ്ട ഒരു സത്യമാണെന്ന് കൂടി ചിലർ കമന്റുകളിലൂടെ പറയുന്നു.