അടുത്തകാലത്തായി സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിട്ടുള്ളവർ നിരവധി ആളുകളാണ്. ഒരു വീഡിയോയോ ഡാൻസൊ മാത്രം മതി സോഷ്യൽ മീഡിയയിലൂടെ ഇന്ന് ആളുകൾക്ക് വൈറൽ ആവാൻ. നല്ല കാര്യങ്ങൾ പറഞ്ഞും ചീത്ത കാര്യങ്ങൾ പറഞ്ഞും ഒരാൾക്ക് വൈറൽ ആവാൻ സാധിക്കും. സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയും അതു തന്നെയാണ്. നെഗറ്റീവ് കാര്യങ്ങളിലൂടെയും ഇന്ന് പോപ്പുലറായി മാറാൻ ശ്രമിക്കുന്നവർ നിരവധി ആളുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് നാഗസൈരന്ത്രി.
സ്വന്തമായി താനൊരു ദേവിയാണ് എന്ന് പറയുന്ന വ്യക്തിയാണ് നാഗസൈരന്ത്രി. എന്നാൽ വാ തുറന്നാൽ ഇവർ ഉപയോഗിക്കുന്നത് മുഴുവൻ മോശം വാക്കുകളും ആണ്..കേട്ടാൽ അറക്കുന്ന തരത്തിലുള്ള ചീത്ത വാക്കുകളാണ് പലപ്പോഴും ഓരോ വീഡിയോയിലൂടെയും ഇവർ പങ്കുവയ്ക്കാറുള്ളത്. എന്നാൽ പലപ്പോഴും ഇവരുടെ പല ഡയലോഗുകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിങ് ആയി മാറിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് നാഗ എന്ന് പറയേണ്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ട്രോളുകളാണ് കൂടുതലും താരത്തിനെതിരെ വരുന്നത് എങ്കിലും അതും ഒരു വലിയ ഗുണമായി മാറിയിട്ടുണ്ട് താരത്തിന്. പലപ്പോഴും ഇത്തരത്തിൽ മോശം കമന്റുകൾ വരുമ്പോൾ അതിനെതിരെ പലതരത്തിലുള്ള മോശം വാക്കുകൾ പറഞ്ഞുകൊണ്ട് ഇവർ രംഗത്ത് വരികയും ചെയ്യാറുണ്ട്. അടുത്തകാലത്ത് ഇവരുടെ ഒരു പ്രശസ്തമായ ഡയലോഗ് വൈറലായി മാറിയിരുന്നു. കുണുവാവ എന്ന് വിളിച്ചുകൊണ്ട് ഇവർ എത്തിയ ഒരു ഡയലോഗ് ആയിരുന്നു ശ്രദ്ധ നേടിയത്. ഇതിപ്പോൾ പലരും തമാശയായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ഒരു സിനിമയിലും ഇത് ഉപയോഗിച്ചിരുന്നു
ഇതിനെ തുടർന്ന് തന്റെ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നാഗ. ബിഗ് ബോസ് മത്സരാർത്ഥിയായ സിജോയും മറ്റൊരു സഹമത്സരാർത്ഥിയായ റോക്കിയെ ഇതേപോലെ കുണുബാവ എന്ന് സംബോധന ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് ഇപ്പോൾ instagram ഒരു വീഡിയോയിലൂടെ നാഗ പങ്കുവയ്ക്കുന്നത്. അങ്ങനെയൊരാളെ വിളിക്കുമ്പോൾ അല്ലെങ്കിൽ അങ്ങനെ ഒരാളെ താലോലിക്കുമ്പോൾ അത് അങ്ങനെയുള്ള ഒരാളായിരിക്കണം എന്നും തന്റെ ഡയലോഗ് അതിൽ ഉപയോഗിച്ചു എന്നുമാണ് ഇവർ പറയുന്നത്.
ബിഗ് ബോസിലുള്ള കുട്ടികളൊക്കെ പാവങ്ങളാണ് എന്നും അതിൽ ആരോടും ഇഷ്ട കൂടുതലോ കുറവോ ഇല്ല എന്നുമാണ് നാഗ വ്യക്തമാക്കുന്നത്. ഒപ്പം തന്നെ പ്രേമലു എന്ന സിനിമയിൽ തന്റെ ഡയലോഗ് ഉപയോഗിച്ചതിനെ പറ്റിയും ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അനുവാദം ചോദിക്കാതെയാണ് തന്റെ ഡയലോഗ് ഈ ഒരു സിനിമയിൽ ഉപയോഗിച്ചത് എന്നും ഈ ഒരു വാക്ക് സിനിമയിൽ ഉപയോഗിക്കുമ്പോൾ തന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു എന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.
സിജോയെ വിമർശിച്ചു നാഗ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ ആണ് കമന്റ് ചെയ്യുന്നത്. അടുത്ത ബിഗ് ബോസിൽ ചേച്ചി വരണമെന്നാണ്, എങ്കിൽ മാത്രമേ അവിടെയുള്ളവർ ഒരുപാട് പഠിക്കുകയുള്ളൂ എന്നും ചേച്ചി വന്നാൽ നിരവധി ആരാധകരെയും ലഭിക്കും എന്നൊക്കെ ചിലർ രസകരമായ രീതിയിൽ കമന്റ് ചെയ്യുന്നുണ്ട്. മോശം കമന്റുകൾക്ക് പലപ്പോഴും വ്യക്തമായ മറുപടി നൽകാൻ നാഗ ശ്രദ്ധിക്കാറുണ്ട്. ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള മറുപടികൾ ആയിരിക്കും നാഗയിൽ നിന്നും വരാറുള്ളത്