തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ പരാതിയിൽ പ്രാഥമികമായി കുറ്റക്കാരൻ എന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരൻ വിനീത് കൃഷ്ണൻ വി.പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം ഡി.വൈ.എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിനീത് കൃഷ്ണനെതിരെ ബോർഡ് തലത്തിൽ നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. ഐ.പി.എസ് ഉദ്യോഗസ്ഥൻ എന്ന് വിശ്വാസം വരുത്താൻ ഉതകുന്ന സർക്കാർ കത്തുകൾ തമിഴനാട് സർക്കാർ, ബീഹാർ സർക്കാർ എന്നിവർ നല്കിയ അനുമോദനതിൻ്റെ പത്രകുറിപ്പുക്കൾ കേന്ദ്ര ഗവർണമെൻ്റിൻ്റെ പോസ്റ്റിംഗ് ഓർഡർ എന്നിവയും വ്യാജമായി തയ്യാറാക്കി സന്ദേശമായി നൽകിയതായും അന്വേഷണ ഉദ്രോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വ്യാജമായി രേഖകൾ ചമയ്ക്കുകയും അവ നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പലരിലും എത്തിക്കുകയും ചെയ്തതായി കെ.എസ്.ഇ.ബി സി.വി.ഓ റിപ്പോർട്ട് നൽകിയിരുന്നു.