ചെമ്മീൻ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചെമ്മീൻ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം എന്നറിയാലോ? അതിൽ ഏറ്റവും വ്യത്യസ്തമായ കറികളിലൊന്നാണ് ചെമ്മീൻ മുളക് കറി. നല്ല എരിവും പുളിയുമുള്ള ചെമ്മീൻ മുളക് കറി. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
ആദ്യം ചെറിയ ഉള്ളിയും മുളകുപൊടിയും നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചു എടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം. ഇങ്ങനെ അരച്ച് എടുത്ത ശേഷം ഒരു മൺചട്ടിയിൽ ഇതു മാറ്റുക. ശേഷം ഇതു അടുപ്പിൽ വെച്ചു ഒന്ന് ചൂടായി വരുമ്പോൾ ചെമ്മീൻ ചേർത്ത് കൊടുക്കണം.
തിളച്ചു വരുമ്പോൾ ചതച്ച കുരുമുളക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വാങ്ങി വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കറി യിൽ ചേർത്ത് കറിവേപ്പിലയും ചേർത്ത് വിളമ്പാം. തനി നാടൻ ചെമ്മീൻ മുളക് കറി തയ്യാറായി.