ഊണിന് ചിക്കനും മീനുമെല്ലാം ഉണ്ടങ്കിലും എന്തെങ്കിലും ഒരു പച്ചക്കറി ഉണ്ടാകുന്നത് ചിലർക്ക് വലിയ സന്തോഷമാണ്. അത്തരക്കാർക്ക് വേണ്ടിയാണ് ഈ റെസിപ്പി. വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന കിടിലൻ മത്തങ്ങാ വൻപയർ എരിശ്ശേരി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മത്തങ്ങാ- ഏകദേശം അര കിലോ
- വന്‍പയര്‍- ഒരു കപ്പ്
- തേങ്ങ തിരുമ്മിയത്- അര മുറി തേങ്ങ ,അരയ്ക്കാന്‍
- കുരുമുളക് പൊടി- 3/4 ടേബിള്‍ സ്പൂണ്‍
- മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ (ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാം)
- ജീരകം- 1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- പാകത്തിന്
വറുത്തിടാന്‍
- തേങ്ങാ തിരുമ്മിയത് – അര മുറി ,വറുത്തിടാന്‍
- കടുക് – ഒരു ടീസ്പൂണ്‍
- വറ്റല്‍ മുളക് – നാല് എണ്ണം
- കറി വേപ്പില – 2 കതിര്‍
- ഉഴുന്ന് പരിപ്പ് – കാല്‍ കപ്പ്
- ജീരകം – ഒന്നര ടീസ്പൂണ്‍
- കുരുമുളക് പൊടി കാല്‍ ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – ആവശ്യത്തിനു
- നെയ്യ് – ഒന്നര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുക്കുക. തേങ്ങയും ജീരകവും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നേര്‍മ്മയായി അരച്ച് എടുക്കുക. ഒരു ചീനച്ചട്ടിയില്‍ മത്തങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയതും പയറും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുടെ പകുതിയും ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിയ്ക്കാന്‍ വെയ്ക്കുക.
വെന്ത മത്തങ്ങയും പയറും നന്നായി ഉടച്ചു എടുക്കുക. ഇനി ഇതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കുക.തിളയ്ക്കാന്‍അനുവദിയ്ക്കുക. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പ് മൂപ്പിക്കുക.ഉഴുന്ന് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ ചതച്ച തേങ്ങയും ഇട്ടു മൂപ്പിക്കുക.തേങ്ങ നല്ല പോലെ മൂത്ത് കഴിയുമ്പോള്‍ പാനിന്റെ നടുവില്‍ നെയ്യ് ഒഴിച്ചു ജീരകം ,കറി വേപ്പില , കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.വറ്റല്‍ മുളകും കൂടി താളിയ്ക്കാവുന്നതാണ്.അതിനു ശേഷം എല്ലാം കൂടി ഇളക്കുക.ഇനി തേങ്ങാ വറുത്തത്കറിയിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി തയ്യാര്‍.