നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം. ഒരു ദിവസത്തെ മിഴുവൻ നിയന്ത്രിക്കുന്നത് അന്നത്തെ പ്രഭാത ഭക്ഷണമാണ്. പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് ബ്രേക്ക്ഫാസ്റ്റിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ടത്. തിരക്ക് പിടിച്ച ജീവിതത്തിൽ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം ചിലർക്കുണ്ട്. അത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓർക്കുക.
എന്നാൽ ഇതൊന്നും കൂടാതെ പിസ, സാൻവിച്ച് പോലുള്ള ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റായി കഴിക്കാറുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് അസിഡിറ്റി, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാമെന്നും പിപ്പ പറയുന്നു. ബ്രേക്ക് ഫാസ്റ്റിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പറ്റി ന്യൂട്രീഷനിസ്റ്റായ പിപ്പ ക്യാബെൽ പറയുന്നു.
ബ്രഡ് ടോസ്റ്റ്
ചിലർ രാവിലെ ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കാറുണ്ട്. പതിവായി ബ്രഡ് ടോസ്റ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രഡ് ടോസ്റ്റ് ദിവസേന കഴിക്കുന്നത് ക്യാൻസറിന് കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ചൂടാകുമ്പോൾ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ 120 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ ഇതിൽ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാൻസറിന് കാരണമാകുന്നത്.
ഫ്രെെ ചെയ്ത ഭക്ഷണങ്ങൾ
രാവിലെ തന്നെ ചിലർ ഫ്രെെ ചെയ്ത ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ചിക്കൻ ഫ്രെെ, ലിവർ ഫ്രെെ പോലുള്ള ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റായ പിപ്പ ക്യാബെൽ പറയുന്നത്. ഫ്രെെ വിഭവങ്ങൾ കഴിക്കുന്നത് കൂടുതൽ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും അവർ പറയുന്നു.
സ്മൂത്തി
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് സ്മൂത്തി. ചിലർ സ്മൂത്തി ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുണ്ട്. മധുരത്തിന്റെ അളവ് സ്മൂത്തിയിൽ വളരെ കൂടുതലാണെന്നും പതിവായി രാവിലെ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നും പിപ്പ ക്യാബെൽ പറയുന്നു.
ചീസ്, പനീർ
ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുത്. ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്ട്രോള്‍ വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പനീർ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമാകാമെന്നും പിപ്പ ക്യാബെൽ പറഞ്ഞു.
പ്രോസസ്ഡ് ഭക്ഷണങ്ങൾ
രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ആസ്തമ രോഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ സെലിയാക് എന്ന രോഗം പിടിപെടാമെന്ന് പഠനത്തിൽ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. ജർമനിയിലെ ആസ്കു കിപ്പ് ഇൻസിറ്റിട്ട്യൂറ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.