Food

ഇത് തീർച്ചയായും കുട്ടികൾക്ക് ഇഷ്ടപെടും; കളർഫുൾ ഫ്രൂട്ട് ടിക്ക തയ്യാറാക്കി നോക്കൂ

വളരെ ഹെൽത്തി വിഭവമാണ് ഫ്രൂട്ട് ടിക്ക. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് ഫ്രൂട്ട് ടിക്ക. ഫ്രൂട്ട് ടിക്ക റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പനീർ – 100 ഗ്രാം
  • ക്യാപ്‌സിക്കം – 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • സവാള – 1 എണ്ണം
  • പൈനാപ്പിൾ – 2 ടേബിൾ സ്പൂൺ
  • മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • ഉപ്പ്, എണ്ണ – ആവശ്യത്തിന്
  • തേൻ – 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം എല്ലാ ചേരുവകളും ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു ബൗളിൽ പൊടികളും കുറച്ചു എണ്ണയും തേനും മിക്സ്‌ ചെയ്ത് കഷ്ണങ്ങൾ എല്ലാം അതിൽ മിക്സ്‌ ചെയ്തു വയ്ക്കുക. ശേഷം സ്റ്റിക്കിൽ കോർത്ത് ദോശക്കല്ലിൽ എണ്ണ ഒഴിച്ച് ചുട്ടെടുക്കുക. ടേസ്റ്റി ഫ്രൂട്ട് ടിക്ക തയ്യാറായി.