ഫിലിപ്പീൻസുകാരുടെ പരമ്പരാഗത ഫ്രൂട്ട് സാലഡ് ആണ് ബൂക്കോ സാലഡ്. ബൂക്കോ എന്നാൽ കരിക്ക് എന്നാണർത്ഥം. വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ് ബൂക്കോ സാലഡ്. വ്യത്യസ്ത രുചിയുള്ള ഈ ഫ്രൂട്ട് സാലഡിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നെസ്ലെ ടേബിൾ ക്രീം (nestle table cream ) – അര ടിൻ
- മിൽക്ക് മെയിഡ് – 1/2 ടിൻ
- ഇളം കരിക്ക് നീളത്തിൽ മുറിച്ചത് – 1 കപ്പ്
- ചിങ്ങൻ പഴം ചെറുതായി മുറിച്ചതു – 1 എണ്ണം
- ആപ്പിൾ ചെറുതായി മുറിച്ചത് – പകുതി
- മുന്തിരിങ്ങ ചെറുതായി മുറിച്ചത് – 10 എണ്ണം
- മാങ്ങ ചെറുതായി മുറിച്ചത് – അര കപ്പ്
- മാതള നാരങ്ങാ – 2 ടേബിൾസ്പൂൺ
- ട്യൂട്ടി ഫ്രുയ്റ്റി – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ടേബിൾ ക്രീമും മിൽക്ക് മെയിഡും നന്നായി കൂട്ടി യോജിപ്പിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കരിക്കും മറ്റു പഴങ്ങളും ചേർത്ത് കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം.