ജഗതി ശ്രീകുമാര്‍ എന്ന അതുല്യ നടനെ പകരവെയ്ക്കാന്‍ ഇന്നുവരെ ആരും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമത്തിൽ ആണെങ്കിലും ഇന്നും മലയാള സിനിമയില്‍ ആ നടന്റെ സ്ഥാനം നികത്താതെ കിടപ്പുണ്ട്. എത്രയെത്ര കഥാപാത്രങ്ങള്‍, വരും തലമുറകള്‍ കണ്ണടച്ച് ചിരിച്ചു പോകുന്ന ആ പ്രകടനം ലഭിച്ച മലയാള സിനമാ അനുഗ്രഹിക്കപ്പെട്ടതാണ്. ചിരിയുടെ രാജാവല്ല അദ്ദേഹം മലയാള സിനിമയിലെ രാജാവാണെന്ന നിസംശയം പറയാം.
ഇനി പറഞ്ഞു വരുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പഴയ വീഡിയോ അഭിമുഖത്തെക്കുറിച്ചാണ്. അഭിമുഖം നടത്തുന്നത് നമ്മുടെ സ്വന്തം ജയറാം, ജയറാമിന് മുന്നില്‍ ഇരുന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോ സാക്ഷാല്‍ ജഗതി ശ്രീകുമാറും. 1989ല്‍ തിരുവനന്തപുരത്തെ ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ദൃശ്യവത്ക്കരിച്ച ഒരു വീഡിയോ കാണാം,
മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് എന്റെ ഒരു സുഹൃത്ത് വീട്ടിലേക്ക ഫോണില്‍ വിളിച്ചു. ജഗതിയുണ്ടോ എന്ന് ചോദിച്ചു ഉണ്ടെന്നു പറഞ്ഞു. വൈകിട്ട് ഒരു നാലുമണിക്ക് ഒന്നു കാണണമല്ലോ, ശരി കാണാമെന്ന് മറുതലയ്ക്കല്‍ മറുപടിയും പറഞ്ഞു. നാലുമണിക്ക് എന്റെ സുഹൃത്ത് അവിടെ തയ്യാറായിരുന്നു. പക്ഷേ പകരം മസ്‌കറ്റ് ഹോട്ടലില്‍ ചെന്നത് എന്റെ അച്ഛനായിരുന്നു. അദ്ദേഹം എനിക്ക് തരാനുള്ള മൂന്നുനാല് സ്‌കോച്ച് ഒക്കെ വാങ്ങി അദ്ദേഹം വീട്ടിലേക്ക് മടങ്ങി.
പിന്നീട് സുഹൃത്ത് വിളിച്ചു. അയ്യാളുമായി സംസാരിച്ചപ്പോള്‍ ഞാന്‍ വിളിച്ചു ജഗതിയുണ്ടോ എന്ന് ചോദിച്ചു ഉണ്ട് 4:00 മണി വാരാന്‍ പറഞ്ഞു, പുള്ളിക്കാരന്‍ വന്നു നാലു പെഗ് അടിച്ചിട്ട് പോയി. വളരെ രസകരമായ സംഭവമായി മാറി. ജഗതിയുടെ നര്‍മ്മം നിറഞ്ഞ ഈ ഉത്തരം കേട്ട ജയറാം വരെ ചിരിക്കുന്നത് വീഡിയോയില്‍ കാണാം.
അച്ഛനും മകനും ഒരേ രീതിയില്‍ പ്രശസ്തരായത് വല്ല പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ടോയെന്ന ജയറാമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ഒരേ പേരില്‍ പ്രശസ്തരായതുകൊണ്ട് അല്‍പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛനെ അറിയാനുള്ളവര്‍ ഉള്‍പ്പെടെ ജഗതി ഉണ്ടോ എന്ന് ചോദിച്ചാല്‍ ജഗതി ഉണ്ടെന്ന് വീട്ടില്‍ നിന്നും മറുപടി ലഭിക്കും.
സിനിമയിലേക്ക് വരാന്‍ ഉണ്ടായ പ്രേരണ ?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിക്കാനുള്ള ആഗ്രഹം തന്നെയാണ് സിനിമയിലേക്ക് വരാനുള്ള പ്രേരണം. ഞാന്‍ വന്നു കാലത്തെ സാഹചര്യമാണ് സിനിമയിലേക്ക് വരാനുള്ള പ്രേരണ നല്‍കിയത്. പഠിത്തമൊക്കെ കഴിഞ്ഞ ശേഷം ഒരു ഉദ്യോഗം കിട്ടുന്നില്ല എന്ന കാരണത്താല്‍ പണ്ടു പണ്ടുമുതലേ താല്പര്യമുണ്ടായിരുന്ന മേഖലയായിരുന്നു അഭിനയം ശ്രമിച്ചു നോക്കാമെന്ന് കരുതി അഭിനയിക്കാന്‍ തയ്യാറായി. അതില്‍ അതിന്റെ ആദ്യഘട്ടമായി നിര്‍മ്മാതാവ് എന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പി സംവിധായകന്‍ ശശികുമാര്‍ സാറും അവസരം നല്‍കി. അതിനു പുറകിലുള്ള ഉദ്ദേശം ജീവിക്കുക എന്നത് തന്നെയാണ്.
പ്രശസ്തനായ അച്ഛന്റെ മേല്‍വിലാസം സിനിമയിലേക്ക് കടന്നുവരാന്‍ സഹായിച്ചിട്ടുണ്ടോ ?
തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്, പല സന്ദര്‍ഭങ്ങളിലും അത് തന്നെ സഹായിച്ചിട്ടുണ്ട്, സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ചാന്‍സ് ചോദിച്ചു പോകുന്ന ആള്‍ക്കാരില്‍ പലരും അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. ഞാന്‍ വരുന്നു എന്നെ പരിചയപ്പെട്ടതിനുശേഷം ‘ഇന്ന’ ആളുടെ മകനല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ സിനിമാ മേഖലയിലെ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്. വളരെയധികം പ്രോത്സാഹനം അച്ഛന്റെ മേല്‍വിലാസം കൊണ്ട് എനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും സഹായിച്ചിട്ടുണ്ടെന്നും ജഗതി പറയുന്നു.
മലയാള സിനിമയില്‍ ഹാസ്യ നടന്‍ എന്ന വേര്‍തിരിച്ചു കാണുന്നുണ്ടോ?
തരം തിരിവിനോട് യാതൊരു യോജിപ്പുമില്ല. ഒരു നടന്‍ എന്നു പറഞ്ഞാല്‍ ഏതുതരം കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ ആറിഞ്ഞിരിക്കണം. നാട്യം എന്നു പറയുന്നത് ഒന്നേയുള്ളൂ, ആ ഒരു നടന്‍ പ്രകടിപ്പിക്കുന്ന രസം മാത്രമാണ് ഹാസ്യം. നടനെന്നു പറയുമ്പോള്‍ ഈ നവരസങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവനായിരിക്കണം.