അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (AAHL) 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരു മില്യണ്‍ ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്തു സുപ്രധാന നേട്ടം കൈവരിച്ചു. ഈ നേട്ടം AAHLന്റെ ശക്തമായ പ്രവര്‍ത്തന ശേഷിയും വ്യോമയാന വ്യവസായത്തിലെ തന്ത്രപരമായ വളര്‍ച്ചയും അടിവരയിടുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10,13,115 മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്ത് 30.1% വിപണി വിഹിതം പിടിച്ചെടുത്തു. മൊത്തം കാര്‍ഗോ ടണ്‍ 9,44,912 മെട്രിക് ടണ്‍ ആയിരുന്ന മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 7% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍, AAHL-sന്റ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും 65% രാജ്യന്തര മേഖലയിലായിരുന്നു. ശക്തമായ ആഭ്യന്തര സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ AAHഘന്റെ കാര്യക്ഷമത ചൂണ്ടി കാണിക്കുന്നത്. അന്താരാഷ്ട്ര കാര്‍ഗോ ടണ്‍ 6,62,258 മെട്രിക് ടണ്‍ ആയിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷത്തെ 6,06,348 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 9% വളര്‍ച്ച രേഖപ്പെടുത്തി.
ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെറിഷബിള്‍സ്, ഇലക്ട്രിക്കല്‍സ്/ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് ഗുഡ്സ് എന്നിവയുള്‍പ്പെടെയുള്ള ചരക്കുകളാണ് കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ നയിച്ചത്. ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (മുംബൈ), സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (അഹമ്മദാബാദ്), ചൗധരി ചരണ്‍ സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ലഖ്നൗ), തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മംഗലാപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലായ് ഇന്റര്‍നാഷണല്‍ (ഗുവാഹത്തി) ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ അവ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിലാണ് പ്രധാനമായും ചരക്ക് കൈകാര്യം ചെയ്യുന്നത്.
ഈ നേട്ടം ഇന്ത്യയിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന ചരക്ക് നീക്കങ്ങളിലെ പ്രധാന സഹായികള്‍ എന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതായി AAHL, CEO അരുണ്‍ ബന്‍സാല്‍ പറഞ്ഞു, ”അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡില്‍, പ്രവര്‍ത്തനക്ഷമതയ്ക്കായി ഞങ്ങള്‍ സ്ഥിരമായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 1 ദശലക്ഷം ടണ്ണിലധികം കൈകാര്യം ചെയ്തുകൊണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിനെ കുറിച്ച് (AAHL)
അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 100% അനുബന്ധ സ്ഥാപനമായി 2019 ല്‍ AAHL സംയോജിപ്പിച്ചു. ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ട്രാന്‍സ്പോര്‍ട്ട് ലോജിസ്റ്റിക്സ് എന്നിവയില്‍ ലോക വിപണി പിടിയ്ക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി, അഹമ്മദാബാദ്, ലഖ്നൗ, ലഖ്നൗ, എന്നീ ആറ് വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍, മാനേജ്മെന്റ്, ഡെവലപ്മെന്റ് എന്നിവയുടെ ഏറ്റവും ഉയര്‍ന്ന തുക നല്‍കി അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് മേഖലയിലെ ആദ്യ സംരംഭങ്ങള്‍ക്ക തുടക്കമിട്ടു. മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആറ് എയര്‍പോര്‍ട്ടുകള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ചു. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലും AAHL ന് 74% ഓഹരിയുണ്ട്, നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് 74% ഓഹരിയുണ്ട്. മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് പോര്‍ട്ട്ഫോളിയോയില്‍ എട്ട് വിമാനത്താവളങ്ങളുള്ള AAHL ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്, ഇത് യാത്രക്കാരുടെ എണ്ണത്തില്‍ 23% ആണ്. ഇന്ത്യയുടെ എയര്‍ കാര്‍ഗോ ട്രാഫിക്കിന്റെ 30% AAHL വഴിയാണ്.