മലയാളത്തിൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് കാവ്യ മാധവൻ. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. ആദ്യ നായകൻ ദിലീപാണ്. ദിലീപിനൊപ്പം മികച്ച കെമിസ്ട്രി കാവ്യ മാധവനുണ്ടായിരുന്നു. പിൽക്കാലത്ത് ദിലീപിനൊപ്പം ധാരാളം ഗോസിപ്പുകളും കേട്ടു. ഇന്ന് ദിലീപിന്റെ ഭാര്യയാണ് കാവ്യാ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നടി. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്.
തടി തനിക്ക് അവസരങ്ങൾ കുറയാൻ കാരണമായിട്ടില്ലെന്നും കാവ്യ മുമ്പ്പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്ത് തനിക്ക് നല്ല വണ്ണമുണ്ടായിരുന്നെന്നും കാവ്യ ചൂണ്ടിക്കാട്ടി. എന്നെ കാണുന്ന കാലത്തേ മലയാളി പ്രേക്ഷകർ തടിച്ചിട്ടേ കണ്ടിട്ടുള്ളൂ. മെലിഞ്ഞപ്പോൾ പലർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. തടിയാണ് തന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി.
ദീലീപ്-കാവ്യ ജോഡിയുടെ ജനപ്രീതിയെക്കുറിച്ചും അന്ന് കാവ്യ സംസാരിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി മീശ മാധവനിലൂടെയാണ് ആൾക്കാർ ആ പെയറിനെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതിന് ശേഷം കുറേ സിനിമകൾ അടുപ്പിച്ച് ചെയ്തു. പക്ഷെ ഒരുമിച്ച് അഭിനയിച്ച മിഴരണ്ടിലും, സദാനന്തന്റെ സമയം എന്നീ സിനിമകൾ നല്ലതാണെങ്കിലും വിജയിച്ചിട്ടില്ല. അതിനാൽ ഭാഗ്യ ജോഡിയെന്ന് പറയാൻ പറ്റില്ലെന്നും കാവ്യ മാധവൻ ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
മീര ജാസ്മിനെ കുറിച്ചും കാവ്യാ സംസാരിക്കുന്നുണ്ട്. മീര ജാസ്മിനുമായി ഒരിക്കലും താൻ താരതമ്യം ചെയ്ത് നോക്കിയിട്ടില്ലെന്ന് കാവ്യ അന്ന് വ്യക്തമാക്കി. മീര ജാസ്മിൻ എന്ന നടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ. എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ല. ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാത്തിനോടുമുള്ള ആറ്റിറ്റ്യൂഡ് വ്യത്യാസമാണെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ കുറച്ച് ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്ന ആളാണ്.
എനിക്ക് മറ്റു ഭാഷകളിൽ പോയി അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ സാധിച്ചേനെ. ഒരു ആഗ്രഹം മനസിൽ തോന്നിയാൽ എന്തായാലും സാധിപ്പിച്ച് എടുക്കും. അത് എന്തായാലും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ ഇടയ്ക്കൊന്ന് മെലിഞ്ഞത്. ഒരു മാസം കൊണ്ടാണ് ആറരക്കിലോ കുറച്ചതെന്നും കാവ്യ മാധവൻ വ്യക്തമാക്കി.