മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ ഉണ്ടാകുമെന്ന് സൂചന. ബിജെപിയുടെ ന്യുനപക്ഷ മുഖം ജോര്‍ജ് കുര്യനെ മന്ത്രിയാകാന്‍ സാധ്യത. തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ഉറപ്പായതിനു ശേഷം രണ്ടാമത് ഒരു മന്ത്രിയുടെ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യന്‍ ബിജെപിയുടെ ന്യുനപക്ഷ മുഖമാണ്.
ദേശീയ ന്യുനപക്ഷ കമ്മീഷന്‍ അംഗമായിരുന്ന ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുന്നതോടെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രാധാന്യം ഉറപ്പുവരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. നിലവില്‍ ഡല്‍ഹിയില്‍ ഉള്ള ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിയുടെ ചായ സത്ക്കാരത്തില്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജ് കുര്യന്‍. മുന്‍പ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു ജോര്‍ജ് കുര്യന്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. കോട്ടയം സ്വദേശിയാണ്.
സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുകയാണ്. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്ക് ലഭിക്കാനാണ് സാധ്യത. നടന്‍ മോഹന്‍ലാലിനെയും മോദി നേരിട്ടു ഫോണില്‍ വിളിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നു മോഹന്‍ലാല്‍ അറിയിച്ചു. സുരേഷ് ഗോപി തന്റെ സിനിമാ തിരക്കുകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിയാകാന്‍ നിര്‍ദേശിച്ചെന്നാണു വിവരം. രജനീകാന്ത് ഉൾപ്പെടെ നിരവധി പേര്ർ സത്യപ്രതിജ്ഞ വീക്ഷിക്കാൻ ഡൽഹയിൽ എത്തിയിട്ടുണ്ട്.
#WATCH | Delhi: Actor Rajinikanth says, “I am going to take part in the swearing-in ceremony… It is a very historic event. I congratulate PM Modi Ji for becoming the prime minister for the consecutive third time…” pic.twitter.com/zdcrdZ2kSm
— ANI (@ANI) June 9, 2024
പുതിയ എന്‍ഡിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ ബിജെപി തന്നെ കൈവശം വയ്ക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പുകളും സഖ്യകക്ഷികള്‍ക്കു നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രപതിഭവനിലെ ചടങ്ങില്‍ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2019ല്‍ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളില്‍നിന്നുള്‍പ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
#WATCH | BJP MP-elect from Kerala, Suresh Gopi arrives in Delhi to take part in the oath ceremony of PM-designate Narendra Modi this evening
He says, “I will speak after the (oath) ceremony.” pic.twitter.com/kNv8jTWzCr
— ANI (@ANI) June 9, 2024
നിയുക്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. 12.30 നുള്ള വിമാനത്തില്‍ കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി ഡല്‍ഹിയേക്ക് യാത്ര ചെയ്യുന്നത്. 11.30 ന് വീട്ടിലെത്താനാണ് നരേന്ദ്ര മോദി പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു’ എന്നാണ് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.