പുരുഷൻമാരെ പോലെയല്ല സ്ത്രീകൾ അവർക്ക് അവരുടെ ശരീരം ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈ വിട്ട് പോകും. കാരണം അവരുടെ ശരീരം അത്രയും സെൻസിറ്റീവ് ആയിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. ചൂട് കാലം കഴിഞ്ഞ് ഇപ്പോൾ മഴക്കാലമായിരിക്കുകയാണ്. മഴക്കാലത്ത് ഈർപ്പവും അതുപോലെ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ സമയങ്ങളിൽ ആരോഗ്യ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കണം. പ്രേത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യ ഭാഗം. നനഞ്ഞ വസ്ത്രം എപ്പോഴും മാറ്റിയിടാൻ ആണ് ആദ്യം നോക്കേണ്ടത്.
ഇതൊക്കെ ശ്രദ്ധിച്ച് കൃത്യമായി സംരക്ഷണം സ്വകാര്യഭാഗത്തിന് നൽകാൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.സ്വകാര്യഭാഗം ദിവസവും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.പ്രത്യേകിച്ച് പ്രായപൂർത്തിയായി കഴിഞ്ഞാൽ നല്ല പരിചരണം ഉറപ്പ് വരുത്തണം. ആർത്തവ ദിനങ്ങളിൽ ദിവസേനയുള്ള ജനനേന്ദ്രിയ ഡിസ്ചാർജിനൊപ്പം വിയർപ്പ് ഗ്രന്ഥികളിൽ വിയർപ്പ് വർദ്ധിക്കുന്നു, ഇത് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നത് വളരെ ആവശ്യമാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്വകാര്യഭാഗം വൃത്തിയാക്കേണ്ടത് ആവശ്യമാണ്. സ്വകാര്യ അവയവത്തിൻ്റെ പുറംഭാഗം ഉള്ളിലും വ്യത്തിയാക്കാൻ ശ്രദ്ധിക്കുക.പിഎച്ച് ബാലൻസ് എന്നാൽ ശരീരത്തിന് ചർമ്മത്തിൽ 5.5 പിഎച്ച് ആയിരിക്കണം. സ്വകാര്യ ഭാഗത്തെ പിഎച്ച് നില 3.8 നും 4.5 നും ഇടയിലാണ്. അതിനാൽ ബാത്ത് സോപ്പ് ഉപയോഗിക്കുന്നത് യോനിയിലെ പിഎച്ച് നില മാറ്റുകയും സൂക്ഷ്മമായ ബാക്ടീരിയ ബാലൻസ് മാറ്റുകയും ചെയ്യുന്നു. യോനി വൃത്തിയാക്കൽ ദ്രാവകങ്ങൾ ഉപയോഗിക്കാം. സോപ്പുകളും ഷവർ ജെല്ലുകളും ഒരു കാരണവശാലും ഉപയോഗിക്കരുത്.
സ്വകാര്യഭാഗം എപ്പോഴും വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുന്നതാണ് നല്ലത്.നനഞ്ഞ വസ്ത്രങ്ങൾ ശരീരത്തിൽ പറ്റിപ്പിടിച്ച് ഈർപ്പം വർദ്ധിപ്പിക്കുന്നു. ഇത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. നനഞ്ഞ വസ്ത്രത്തിൽ കൂടുതൽ നേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്വകാര്യഭാഗം എപ്പോഴും വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുന്നതാണ് നല്ലത്
അടിവസ്ത്രങ്ങൾക്കായി നൈലോൺ, സിൽക്ക് മുതലായവ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം. ഇത് ഈർപ്പം നിലനിർത്തുന്നു. ചൂട് നിലനിർത്തുകയും ചെയ്യുന്നു. ഇത് സ്വകാര്യഭാഗത്തെ പ്രകോപിപ്പിക്കലിനും അണുബാധയ്ക്കും കാരണമാകും. അതേസമയം, കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിലേക്ക് വായു സഞ്ചാരം അനുവദിക്കുന്നു അത് കൊണ്ട് കോട്ടൺ വസ്ത്രം ഉപയോഗിക്കാം.