മാറിവരുന്ന ഈ കാലഘട്ടത്തിൽ പലരും വളരെയധികം ഭയപ്പെടുന്ന ഒരു അവസ്ഥ എന്നത് അമിതവണ്ണമാണ്. ചെറിയ കുട്ടികൾക്ക് പോലും ഇന്ന് അമിതമായ വണ്ണം കാണാൻ സാധിക്കും. അത്തരത്തിലുള്ള അവസ്ഥകളിൽ നിന്നും പുറത്തേക്ക് എത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യവും ഭക്ഷണരീതികളും ആണ് ഇത്തരത്തിൽ അമിത വണ്ണത്തിലേക്ക് കുട്ടികളെ അടക്കം കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യം വരികയാണെങ്കിൽ പലരും പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കുന്ന അവസ്ഥ കാണാറുണ്ട്.
നമ്മുടെ ആരോഗ്യത്തിന് വളരെ ദോഷകരമായ ഒരു അവസ്ഥയാണ് ഇത്തരത്തിൽ ഭക്ഷണം കഴിക്കാതെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത്. വളരെ ആരോഗ്യപരമായ ഡയറ്റ് ചാർട്ടുകൾ പിന്തുടർന്നു കൊണ്ട് വേണം പലപ്പോഴും അമിതഭാരം കുറയ്ക്കുവാൻ. എളുപ്പത്തിൽ വണ്ണം കുറയ്ക്കുവാനുള്ള വഴികൾ തേടുന്നവർ വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത് എന്ന് പലപ്പോഴും മനസ്സിലാക്കാറില്ല. വണ്ണം കുറയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം കൃത്യമായ ജീവിതരീതി കൊണ്ട് മാത്രമാണ് ഇത് കുറയ്ക്കാൻ സാധിക്കുന്നത്. പട്ടിണി ഒന്നും കിടക്കാതെ എങ്ങനെ പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്നതാണ് പറയാൻ പോകുന്നത്.
വണ്ണം ആളുകൾക്ക് വയ്ക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നത് മാംസാഹാരങ്ങൾ തന്നെയാണ്. ചിക്കനും റെഡ് മീറ്റും ഒക്കെ കൂടുതൽ കഴിക്കുന്ന ആളുകൾക്കിടയിൽ അമിതഭാരം കണ്ടു വരുന്നുണ്ട്..പലരും ഭക്ഷണത്തിൽ പച്ചക്കറികൾ അധികം ഉൾപ്പെടുത്താറില്ല അത് വളരെ തെറ്റായ ഒരു ശീലമാണ്. കൊഴുപ്പ് കുറച്ച് ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ അമിതഭാരം നന്നായി കുറയുന്നതും വിശപ്പ് കുറയുന്നതും കാണാൻ സാധിക്കും. ഒപ്പം തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ലഭ്യമാകും.
മറ്റൊന്ന് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിൽ ആവശ്യമായ രീതിയിൽ ജലാംശം നിലനിൽക്കുകയാണെങ്കിൽ തന്നെ അമിതഭാരം ഒരുപാട് കുറയുന്നതായി കാണാൻ സാധിക്കും… ആവശ്യമായ ജലം ശരീരത്തിന് നൽകേണ്ടത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതിലൂടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇറച്ചിയും മീനും ഒക്കെ മുഴുവനായി ഒഴിവാക്കണം എന്നല്ല പറയുന്നത് വളരെ കുറച്ചു കൊണ്ട് ഡയറ്റ് തുടങ്ങാവുന്നതാണ് ഒരു ദിവസം പെട്ടെന്ന് ഇതൊന്നും കഴിക്കാതിരിക്കുന്നത് നല്ല ശീലമല്ല.
മാംസാഹാരം രണ്ടുനേരം കഴിക്കുന്നവർ ആണെങ്കിൽ അത് ഒരു നേരമാക്കി ചുരുക്കുക. അങ്ങനെ പതുക്കെ പതുക്കെ ഒരു ഡയറ്റിലേക്ക് എത്തുകയാണ് വേണ്ടത്. ഒരൊറ്റ ദിവസം കൊണ്ട് വണ്ണം കുറയ്ക്കാം എന്ന് വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മറ്റൊന്ന് വ്യായാമമാണ് ശരീരത്തിന്റെ ഭാരം ശരിയായ രീതിയിൽ നിലനിൽക്കണമെങ്കിൽ വ്യായാമം അത്യാവശ്യമാണ് ദിവസവും എന്തെങ്കിലും ഒരു വ്യായാമത്തിൽ ഉൾപ്പെടുവാൻ ശ്രമിക്കുക. അതിപ്പോൾ രാവിലെ എഴുന്നേറ്റ് ചെയ്യുന്ന വ്യായാമം ആവണമെന്നില്ല നിങ്ങൾക്ക് സൈക്കിൾ ഓടിക്കുന്നത് ഇഷ്ടമാണെങ്കിൽ അത് ചെയ്യുക നടക്കാൻ ശ്രമിക്കുക ബോള് കളിക്കുക അല്ലെങ്കിൽ നീന്തുക യോഗ ചെയ്യുക അങ്ങനെ ഇഷ്ടമുള്ള എന്തെങ്കിലും ഒക്കെ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക..
അമിത ഭാരത്തിൽ വലിയ പ്രാധാന്യമുള്ള മറ്റൊരു കാര്യം എന്നത് ചായ കുടിയാണ്. രാവിലെ ഉണർന്നു വന്നാൽ നല്ലൊരു ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം മോശമാകുമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ് എന്നാൽ ഇനിമുതൽ ചായ ഒന്ന് കുറച്ചു നോക്കൂ, ഒരു ദിവസം രണ്ടുനേരം നിങ്ങൾ ചായ കുടിക്കുന്നവർ ആണെങ്കിൽ അത് ഒരു നേരമാക്കി കുറയ്ക്കുക. പതിയെ ആ ശീലവും ഇല്ലാതാക്കുക വൈകുന്നേരമോ മറ്റോ ഒരു ഗ്രീൻ ടീയോ മറ്റോ ആകുകയാണെങ്കിൽ അമിതഭാരം കുറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും