സിനിമ സ്വപ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു മലയാളി പെൺകുട്ടി പിന്നീട് സിനിമ ലോകത്തെ താരറാണിയായി മാറി. ഗ്ലാമർ സ്റ്റേഷനുകൾ അഭിനയിച്ചതിന്റെ പേരിൽ ഒരുകാലത്ത് വ്യാപകമായി നടി വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മലയാളികൾ തന്നെയാണ് നടി അധിക്ഷേപിക്കാൻ മുന്നിൽ നിന്നത്. അഭിനയത്തിന് പുറമേ ഒന്നു ലേറെ ബിസിനസുകളും കുടുംബ ഉത്തരവാദിത്തങ്ങളും വളരെ ഭംഗിയായി നടി നിർവഹിക്കുന്നുണ്ട്. എല്ലാത്തിനും പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് വിഗ്നേഷ് ശിവനും ഒപ്പം ഉണ്ട്. ഉയിർ ഉലകം എന്ന രണ്ടു മക്കളാണ് ഇവർക്കുള്ളത്.
തെന്നിന്ത്യയിലെ നാല് ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴകത്താണ് നയൻതാര അന്നും ഇന്നും സജീവം. നയൻതാരയെ ഇന്നത്തെ താരമാക്കി മാറ്റിയതും തമിഴ് സിനിമാ ലോകമാണ്. കോളിവുഡിന്റെ ചരിത്രത്തിൽ നയൻതാരയെ പോലൊരു താരം ഇവർക്ക് മുമ്പോ ശേഷമോ വന്നിട്ടില്ല. രണ്ട് പതിറ്റാണ്ടായി മുൻനിര നായികാ സ്ഥാനത്ത് തുടരുന്ന നയൻതാരയ്ക്ക് ഇന്ന് ബോളിവുഡിൽ നിന്നുൾപ്പെടെ അവസരങ്ങൾ ലഭിക്കുന്നു.
നയന്‍താര ഇപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന പുതിയ ഡിമാന്‍ഡുകളാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. തമിഴ് സിനിമാ രംഗത്തെ വിവരങ്ങള്‍ പങ്കുവെക്കാറുള്ള അനന്തന്‍ എന്നയാളാണ് നയന്‍താരയുടെ പുതിയ നിബന്ധനകള്‍ വിവരിച്ചിരിക്കുന്നത്. ഇവര്‍ അടുത്തിടെ നയന്‍താരയുടെ ചിത്രങ്ങളെല്ലാം പരാജയമാകുന്നത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിന് പുറമേയാണ് പുതിയ നിബന്ധനകള്‍ കൂടി നയന്‍താര കൊണ്ടുവന്നിരിക്കുന്നത്. നയന്‍താര പുതിയ ചിത്രങ്ങളുടെലൊക്കേഷനുകളില്‍ ഇനി 11 മണിക്ക് മാത്രമേ എത്തൂ. നേരത്തെ ഒന്‍പത് മണിക്ക് നയന്‍താര എത്താറുണ്ടായിരുന്നു അനന്തന്‍ പറയുന്നു. തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു ഇയാളുടെ പ്രതികരണം.
നയന്‍താര ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറില്ല. പ്രമോഷന്‍ ഇവന്റുകളിലും പങ്കെടുക്കില്ല. തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിയുടെ വിവാഹം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് നഷ്ടമാകും. അതോടെ സിനിമയില്‍ നിന്ന് കിട്ടുന്ന പ്രതിഫലവും കുറയും. നയന്‍താരയാണ് ഈ രീതിയെ മാറ്റി മറിച്ചത്.
വിവാഹ ശേഷവും അവര്‍ക്ക് വലിയ സിനിമകള്‍ ലഭിച്ചിരുന്നു.ചില സിനിമകള്‍ അവര്‍ വേണ്ടെന്ന് വെച്ചു. പക്ഷേ അവസരങ്ങളൊന്നും കുറഞ്ഞില്ല.എന്നാല്‍ ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടുന്നില്ല. പക്ഷേ നയന്‍താര അല്ല ചിത്രത്തിന്റെ കണ്ടന്റുകളാണ് ഇതിന് കാരണം. പന്ത്രണ്ട് കോടി നയന്‍താരയ്ക്ക് പ്രതിഫലം എന്തിനാണ് നല്‍കുന്നതെന്ന് ചോദ്യമുയരുന്നുണ്ട്. തുടരെ സിനിമകള്‍ പരാജയപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നടിയുടെ നിബന്ധനകള്‍ പ്രശ്‌നമാണ്. വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഷൂട്ടിംഗ് പറ്റുള്ളൂ. വിദേശ രാജ്യങ്ങളില്‍ ഷൂട്ട് ഉണ്ടെങ്കില്‍ കുട്ടികളെയും കൊണ്ടുപോകും. കുട്ടികളുടെ കാര്യം കൂടി നോക്കാനാണ് ഈ തീരുമാനം. ഇത്രയും നിബന്ധനകള്‍ ഉണ്ടെങ്കില്‍ പ്രതിഫലം കുറയ്ക്കാവുന്നതാണ്. 11 മണിക്ക് വന്ന 5 മണിക്ക് പോകുന്നത് എങ്ങനെയാണ് ശരിയാവുകയെന്ന് അനന്തന്‍ ചോദിച്ചു.