തുടർച്ചയായ മൂന്നാം വട്ടവും ഭരണത്തിലേക്ക് കേറിയിരിക്കുകയാണ് ബിജെപി സർക്കാർ. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. ഇതേ തുടർന്ന് ഗംഭീര ആഘോഷമാണ് രാജ്ഭവനിൽ നടക്കുന്നത്.72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 സഹമന്ത്രിമാർ.
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിന് സാക്ഷിയായി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.
മുതിർന്ന നേതാവ് രാജ്നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു.