തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപി ശശി തരൂരിനെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് രാജീവ് ചന്ദ്രശേഖർ കീഴടങ്ങിയത്. ” എന്നാലിപ്പോൾ മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരികുകയായിരുന്നു ബിജെപി സ്ഥാനാർഥിയും, രണ്ടാം മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. പിന്നീട് പോസ്റ്റ് വൈറൽ ആയതോടെ പിൻവലിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം രാവിലെ പ്രഖ്യാപിച്ചത്.
“എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി.”
ഇതായിരുന്നു കുറിപ്പിൽ