.
കൊച്ചു കുട്ടികൾ വീട്ടിലുണ്ടെങ്കിൽ സ്കൂള് തുറന്ന് കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടപ്പാച്ചിൽ ആണ് മാതാപിതാക്കൾക്ക്..ഒരുപക്ഷേ വീട്ടിൽ ജോലിക്ക് പോകുന്ന ഒരു അച്ഛനോ അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന ഒരു അമ്മയോ കൂടി ആണെങ്കിൽ പിന്നെ പറയണ്ട, രാവിലെ മുതൽ വീട് ഒരു യുദ്ധകളമായി മാറുമെന്ന് പറയുന്നതാണ് സത്യം. ഇതിലേറ്റവും പ്രധാനപ്പെട്ട കുട്ടികൾക്കുള്ള ലഞ്ച് ആണ്. കുട്ടികൾ ഭക്ഷണം കഴിക്കുന്ന രീതിയിൽ തന്നെ ലഞ്ച് കൊടുത്താൽ മാത്രമേ അതു മുഴുവൻ അവർ കഴിക്കുകയുള്ളൂ..
ഭൂരിഭാഗം കുട്ടികൾക്കും ഭക്ഷണം കഴിക്കുവാൻ വലിയ മടിയാണ്. അതുകൊണ്ടു തന്നെ ഹെൽത്തിയായുള്ള ആഹാരം അവരുടെ ഉള്ളിലേക്ക് ചെല്ലണമെങ്കിൽ മാതാപിതാക്കൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. അത്തരത്തിൽ വളരെ പെട്ടെന്ന് പാത്രം കാലിയാക്കുന്ന എന്നാൽ ഒരുപാട് മിനക്കെടാതെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ലഞ്ച് റെസിപ്പിയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതിനു വേണ്ടി ആദ്യം വേണ്ടത് ബസുമതി റൈസ് തന്നെയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ബിരിയാണി റൈസ് കാണുകയാണെങ്കിൽ അവർ പെട്ടെന്ന് ഭക്ഷണം കഴിക്കും.. അതിന്റെ കൂടെ അത് കുറച്ച് കളർഫുൾ കൂടി ആണെങ്കിൽ ആ ഭക്ഷണം എപ്പോൾ തീർന്നു ചോദിച്ചാൽ മതി..
കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഇഷ്ടപ്പെട്ട സാധനങ്ങളൊക്കെ ചേർത്ത് അത് ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല ഹെൽത്തി ആയ ഫുഡ് അവരുടെ ഉള്ളിൽ ചെല്ലുകയും ചെയ്യും നമ്മുടെ ജോലി കുറയുകയും ചെയ്യും. അത്തരത്തിലുള്ള ഹെൽത്തി ആയിട്ടുള്ള 2 ലഞ്ച് റെസിപ്പിയെ കുറിച്ചാണ് പറയുന്നത്.
ആദ്യം തന്നെ ക്യാരറ്റ് എഗ്ഗ് റൈസ് റെഡിയാക്കുന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ബസ്മതി റൈസ് ഒരുപാട് കുഴയാത്ത രീതിയിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് ഇഞ്ചി പച്ചമുളക് സവാള ക്യാരറ്റ് തുടങ്ങിയവ ഇട്ട് വാഴറ്റുക ആവശ്യമെങ്കിൽ കുറച്ചു തക്കാളിയും കൂടി ഇടാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു മുട്ട കൂടി ബീറ്റ് ചെയ്ത് ഒഴിക്കുക. ക്യാരറ്റ് ഒരുപാട് വെന്തു പോവാത്ത രീതിയിൽ വഴറ്റിയെടുക്കുന്നതാണ് രുചികരം. ശേഷം കുറച്ച് കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കിയെടുക്കുക, ഇതിലേക്ക് റൈസ് കൂടി ചേർത്തു കൊടുത്തതിനു ശേഷം രുചികരമായി വിളമ്പാം. സാലഡോ അച്ചാറോ കൂട്ടി കഴിക്കാം. വേണമെങ്കിൽ ചിക്കൻ വേവിച്ച് വറുത്ത് ചെറിയ പീസുകൾ ആക്കി ഇടാം
രണ്ടാമത്തെ ഹെൽത്തി റെസിപ്പിക്കായി ആവശ്യമുള്ളതും ബസ്മതി റൈസ് തന്നെയാണ്. നന്നായി വേവിച്ച് വച്ചിരിക്കുന്ന ബസുമതി റൈസ് ആണ് ഇതിനാവശ്യം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർക്കുക. അതിലേക്ക് രണ്ട് ഏലക്ക ഒരു കറുവപട്ട ചെറിയ തക്കോലം എന്നിവ ഇടുക. ശേഷം കുറച്ച് ബീൻസും ക്യാരറ്റും വെളുത്തുള്ളിയുമിട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുവെച്ച കുറച്ച് ഗ്രീൻപീസ് കൂടി ഇടാം. അതിനുശേഷം ഇത് നന്നായി വേവിച്ച് എടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ഗരം മസാല കൂടിയിട്ട് നന്നായി വഴറ്റുക. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ബസുമതി റൈസ് ഇതിലേക്ക് ഇട്ടു കൊടുക്കാം . എല്ലാം നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ചു കുരുമുളക് പൊടിയും നാരങ്ങാനീരും കൂടി ചേർത്തു കൊടുക്കുക. നാരങ്ങാനീരില്ലങ്കിൽ അല്പം വിനാഗിരി ചേർത്താലും മതി. ഇനി ചൂടോടെ ഇത് വിളമ്പാവുന്നതാണ്. പുലാവിന്റെ രുചിയുള്ള ഒക്കെ ഈ ഭക്ഷണം വളരെ ആരോഗ്യപ്രദമായ ഒരു ലഞ്ചാണ്. പച്ചക്കറികളൊക്കെ കഴിക്കാത്ത കുട്ടികൾക്ക് വേണമെങ്കിൽ കൂടുതൽ പച്ചക്കറികൾ ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്.