തിരുവനന്തപുരം: ട്രോളിങ് നിരോധനം അർധരാത്രി നിലവിൽ വന്നു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നിരോധനം നീണ്ടുനിൽക്കും. പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.
തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലത്ത് സൗജന്യ റേഷൻ അനുവദിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുന്നു. ട്രോളിങ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയുണ്ടാകും.