Beauty Tips

ചുണ്ടിലെ കറുപ്പ് മാറാൻ വീട്ടിൽ ചെയ്യാവുന്ന എഫക്റ്റീവ് പരിഹാരങ്ങൾ

 

പെൺകുട്ടികൾ ഇന്ന് ഒരുങ്ങാൻ ഉപയോഗിക്കുന്നതിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന ഒരു സാധനം എന്നത് ലിപ്സ്റ്റിക് ആണ്. ലിപ്സ്റ്റിക് കമ്പനികൾക്ക് വലിയൊരു സ്വീകാര്യത തന്നെ ഇന്ന് സ്ത്രീകൾക്കിടയിൽ വന്നിട്ടുണ്ട്. ഏതൊരു സ്ത്രീയും സമ്മതിക്കുന്ന കാര്യമാണ് അല്പം ലിപ്സ്റ്റിക് ചുണ്ടിലിട്ടു കഴിയുമ്പോൾ വല്ലാത്തൊരു കോൺഫിഡൻസ് ലെവൽ തന്നെ വരുന്നുണ്ട് എന്ന്. മറ്റൊരു മേക്കപ്പും ഇല്ലെങ്കിലും ചുണ്ട് ചുവന്നിരിക്കുകയാണെങ്കിൽ അതൊരു പ്രത്യേകമായ സൗന്ദര്യമാണ് സ്ത്രീകൾക്ക് നൽകുന്നത് എന്ന് എല്ലാ സ്ത്രീകളും പൊതുവേ സമ്മതിക്കുന്ന ഒരു കാര്യമാണ്.

പലരും ഈ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നം എന്നത് ചുണ്ടിലെ കറുപ്പാണ്. പലപ്പോഴും മോശം ബ്രാൻഡുകളുടെയും വില കുറഞ്ഞതുമായ ലിപ്സ്റ്റിക്കുകൾ ഒക്കെ ഉപയോഗിക്കുമ്പോഴും മറ്റും ചുണ്ടിന്റെ സ്വാഭാവിക നിറം കുറഞ്ഞ് കറുപ്പ് ആവാറുണ്ട്. അതുപോലെ തന്നെ ഹൈപ്പർ പിഗ്മെന്റേഷൻ കാരണവും ചുണ്ടിന്റെ നിറം കുറയാറുണ്ട്. കോഫിയുടെ ഉപയോഗം അടക്കം ഇതിന് കാരണമായി മാറുന്നതും പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ഒപ്പം തന്നെ നമ്മുടെ പ്രകൃതിയുടെതായ ചില പ്രശ്നങ്ങളും അൾട്രാ വയലറ്റ് രശ്മികളുടെ പ്രഭാവവും ചുണ്ടിന്റെ നിറം മാറാൻ കാരണമാവാറുണ്ട്. ഒപ്പം തന്നെ ലിപ്സ്റ്റിക്കുകളുടെ അമിത ഉപയോഗം, എന്നിവയും ചുണ്ടുകൾ കറക്കാനുള്ള പ്രധാനമായ കാരണമാണ്.

എന്നാൽ ഇനിമുതൽ ലിപ്സ്റ്റിക്ക് ഒന്നും ഉപയോഗിക്കാതെ തന്നെ നാച്ചുറൽ ആയ ഒരു ചുവപ്പ് നിറം നമുക്ക് ചുണ്ടിന് നൽകാനാവും. അതിനുള്ള ചില കാര്യങ്ങൾ നമ്മൾ വീട്ടിൽ തന്നെ ചെയ്താൽ മതി.. ഒരുപാട് പണം ഒന്നും മുടക്കാതെ തന്നെ വീട്ടിൽ ഇതിനുള്ള ചില നുറുങ്ങുകൾ നമുക്ക് ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് നാരങ്ങ കൊണ്ടുള്ള ഒരു പൊടിക്കൈ..എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ് നാരങ്ങ.

ഈ നാരങ്ങ ഉപയോഗിച്ച് ചുണ്ടിന്റെ നിറം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരു ചെറിയ കഷണം നാരങ്ങ മുറിച്ചെടുത്തതിനു ശേഷം അതിൽ അല്പം പഞ്ചസാര ഇടുകയാണ് വേണ്ടത്, പഞ്ചസാര ഒരു സ്ക്രബർ പ്രോപ്പർട്ടി ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ ഈ പഞ്ചസാര ചുണ്ടിൽ തേച്ച് പിടിപ്പിക്കാൻ മറക്കരുത്. ചെറിയ രീതിയിൽ ഇത് ചുണ്ടിൽ ഉരയ്ക്കുക. അതിനു ശേഷം ഇത് രാവിലെ കഴുകി കളയുക. രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഈ ഒരു രീതി ചെയ്യുന്നതായിരിക്കും നല്ലത്.

അങ്ങനെയാണെങ്കിൽ രാവിലെ ചുണ്ടുകൾ മൃദുലമാകുന്നത് നമുക്ക് കാണാൻ സാധിക്കും.. മറ്റൊന്ന് തേനും പഞ്ചസാരയും ചേർത്ത മിശ്രിതം ചുണ്ടിൽ പുരട്ടി ചെറിയ രീതിയിൽ തിരുമ്മിയതിന് ശേഷം രാവിലെ കഴുകി കളയുക എന്നതാണ്. ഇത് ചുണ്ടിന് നിറം നൽകുവാനും അതോടൊപ്പം ചുണ്ടുകൾ മൃദുലമാക്കാനും സഹായിക്കുന്ന ഒന്നാണ്..മറ്റൊന്ന് ബീറ്റ്റൂട്ടിന്റെ ജ്യൂസ് എടുത്തതിനു ശേഷം കുറച്ച് തേനുമായി മിക്സ് ചെയ്ത് അല്പം പഞ്ചസാര കൂടി അതിൽ ഇട്ടതിനുശേഷം ചുണ്ടിൽ തേച്ചുപിടിപ്പിച്ച് രാവിലെ കഴുകി കളയുക എന്നതാണ്.

മറ്റൊരു മാർഗം മഞ്ഞൾപ്പൊടിയാണ്..ഒരു ചെറിയ പാത്രത്തിൽ കുറച്ചു മഞ്ഞൾപൊടിയും പാലും കലർത്തി അത് പേസ്റ്റ് രൂപത്തിലാക്കുക, അതിനു ശേഷം ഇത് ചുണ്ടിൽ പുരട്ടി ചെറിയ രീതിയിൽ മസാജ് ചെയ്യുക. ശേഷം 5 മിനിറ്റുകൾ ചുണ്ടിൽ തന്നെ ഈ ഒരു മസാജ് ചെയ്തു കൊണ്ടിരിക്കുക. അതിനുശേഷം ഇത് കഴുകിക്കളയാം. കൃത്യമായ രീതിയിൽ നല്ലൊരു ലിപ്പ് ബാം ഉപയോഗിക്കുന്നതും ചുണ്ട് മനോഹരമാക്കാൻ സഹായിക്കുന്ന ഒന്നാണ്. പ്രകൃതിദത്തമായ ഇത്തരം കാര്യങ്ങൾ ചർമ്മത്തിൽ ഉപയോഗിക്കുന്നത് തന്നെയായിരിക്കും കൂടുതൽ ഗുണം നൽകുന്നത്.