പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യത്തിനും പരമ്പരാഗത ഭക്ഷണത്തോടൊപ്പം ഉപയോഗിച്ച് വന്നിരുന്ന മാങ്ങ കൊണ്ടുള്ള ചട്ണി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ചട്ണിയാണ്. മാങ്ങ കൊണ്ടുള്ള ഈ ചാട്ണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചമാങ്ങ – 1 എണ്ണം
- വെളുത്തുള്ളി – 2 എണ്ണം
- ഇഞ്ചി – 1 കഷ്ണം
- സവാള – 1/2 ( ഒരു സവാളയുടെ പകുതി)
- തക്കാളി – 1 എണ്ണം
- മാതളത്തിന്റെ കുരുക്കൾ – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- തുളസിയില – 5 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന എന്ന ചേരുവകളും ഒരു മിക്സിയുടെ ജാറിലിട്ട ശേഷം അൽപം വെള്ളം തളിച്ച് അരച്ചെടുക്കുക. ദിവസവും ഈ ചട്ണി 1-2 ടേബിൾസ്പൂൺ ഉച്ചഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാം.