വിശപ്പകറ്റാൻ പലരും പെട്ടെന്നുണ്ടാക്കുന്ന ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റിൽ തന്നെ ഒരുപാട് പരീക്ഷണങ്ങൾ നടത്താറുമുണ്ട്. ചിക്കൻ ഓംലറ്റ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. തയ്യറാക്കാൻ വളരെ എളുപ്പവും അതൊടൊപ്പം ടേസ്റ്റിയുമാണ്. എങ്ങനെയാണ് ചിക്കൻ കൊണ്ട് ഓംലെറ്റ് തയ്യറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ – കാൽ കപ്പ്
- മുട്ട – 2 എണ്ണം
- ക്യാപ്‌സിക്കം – ഒരു കപ്പ്
- സവാള – ഒരു കപ്പ്
- സ്പ്രിംഗ് ഒണിയന്‍ – 1 കപ്പ്
- കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
- പച്ചമുളക് – 4 എണ്ണം
- മുളകുപൊടി – അര ടീസ്പൂണ്‍
- ചെറുനാരങ്ങാനീര് – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് ഓവനില്‍ വച്ച് ബേക്ക് ചെയ്യുക. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ചിക്കനും ചേര്‍ത്തിളക്കണം.
ബേക്ക് ചെയ്തില്ലെങ്കില്‍ ചിക്കന്‍ വേവുന്നത് വരെ വയ്ക്കുക. ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിക്കുക. ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിക്കുക. ചിക്കന്‍ ഓംലെറ്റ് തയ്യാറായി.