റവ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കിയിട്ടുണ്ടോ? അരിയും ഉഴുന്നും അരക്കാതെ തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ റവ കൊണ്ട് എങ്ങനെ സോഫ്റ്റായ ഇഡലി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വയ്ക്കുക. പതിനഞ്ച് മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേർത്ത് കൊടുക്കണം. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഈ മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. സാമ്പാറിന്റെ കൂടെയോ ചമ്മന്തിയുടെയോ കൂടെയോ കഴിക്കാവുന്നതാണ്.