എപ്പോഴും സുന്ദരിയായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല സൗന്ദര്യം എന്നത് ഒരു മനുഷ്യന്റെ കോൺഫിഡൻസ് ലെവലിന് വല്ലാതെ ഉയർത്തുന്ന ഒന്നുതന്നെയാണ്. എന്നാൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും പലർക്കും തങ്ങളുടെ സൗന്ദര്യം ശ്രദ്ധിക്കാനോ അത് നിലനിർത്തിക്കൊണ്ടു പോകാനോ സാധിക്കാറില്ല. ബ്യൂട്ടിപാർലറിനും മറ്റും പോയി എപ്പോഴും സൗന്ദര്യം പരിപാലിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല എന്നാൽ കാശ് ചിലവൊന്നുമില്ലാതെ എല്ലാ ദിവസവും സുന്ദരിയായ ഇരിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മതി അത്തരത്തിലുള്ള ചില ടിപ്പുകളെ കുറിച്ചാണ്
അതിൽ പ്രധാനപ്പെട്ട ഒന്ന് എന്നത് നന്നായി വെള്ളം കുടിക്കുക എന്നതാണ് നമ്മുടെ സൗന്ദര്യത്തിൽ വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ ഒന്നാണ് ജലാംശം ചർമ്മത്തിൽ ജലാംശം വളരെ അത്യാവശ്യമായതിനാൽ ധാരാളം വെള്ളം ഓരോ ദിവസവും കുടിക്കുക ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിൽ ഈ ചെല്ലേണ്ടത് അത്യാവശ്യമാണ് അങ്ങനെയാണെങ്കിൽ അത് നമ്മുടെ മുഖത്ത് ഒരു പ്രത്യേകമായ ഗ്ലോ കൊണ്ടുവരുന്നതായി കാണാൻ സാധിക്കും മറ്റൊന്ന് ചർമ്മത്തിന് അനുയോജ്യമായ ഒരു മോയ്സ്ചറൈസർ ഉപയോഗിക്കുക എന്നതാണ്
കൃത്യമായി രാവിലെയും വൈകിട്ടും ഈ മോയ്സ്ചറൈസർ ഉപയോഗിക്കുകയാണെങ്കിൽ അത് മുഖത്തിന് നൽകുന്ന കാന്തി ഒന്ന് വേറെ തന്നെയാണ് മറ്റൊന്ന് രാവിലെ ഉണരുമ്പോൾ തന്നെ എന്തെങ്കിലും ഒരു ഫേസ്വാഷോ അല്ലെങ്കിൽ പയർ പൊടിയോ മറ്റോ ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കുക എന്നതാണ് അതിനുശേഷം കുറച്ച് റോസ് വാട്ടർ മുഖത്ത് ഉപയോഗിക്കാവുന്നതാണ് ശേഷം കുറച്ച് മോയ്സ്ചറൈസർ കൂടി ഉപയോഗിച്ചാൽ ചർമം കുറച്ചുകൂടി കാന്തിയോട് നിലനിൽക്കും മറ്റൊന്ന് സൺ ക്രീം ദിവസവും ഉപയോഗിക്കുന്നത് ശീലമാക്കുക എന്നതാണ്.
ഇപ്പോൾ നിലനിൽക്കുന്ന ഈ വെയിലിൽ സൺക്രീം വീട്ടിലിരുന്നാൽ പോലും അത്യാവശ്യമായ ഒന്നാണ്. അതിനാൽ തന്നെ ദിവസവും സൺസ്ക്രീം ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക മറ്റൊന്ന് ശരീരത്തിന് നൽകുന്ന വിശ്രമമാണ് അതിൽ പ്രധാനപ്പെട്ടത് ഉറക്കമാണ് എല്ലാ ദിവസവും ഏഴുമണിക്കൂർ എങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഏഴ് മുതൽ ഒൻപതു മണിക്കൂർ ഉറങ്ങുകയാണെങ്കിൽ അത് ചർമത്തെ മനോഹരമായ രീതിയിൽ മാറ്റിയെടുക്കും എന്നത് ഒരു വലിയ വസ്തുതയാണ് മറ്റൊന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് സൗന്ദര്യത്തിൽ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്..
ഭക്ഷണത്തിൽ പഴങ്ങൾ പച്ചക്കറികൾ പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തെ കൂടുതൽ മനോഹരമാക്കി മാറ്റും. പിന്നീട് വ്യായാമം ചെയ്യുക എന്നതും സൗന്ദര്യത്തിന്റെ പ്രധാനമായ ഒരു ഘടകമാണ് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുവാൻ വ്യായാമം വലിയതോതിൽ തന്നെ സഹായിക്കുന്നുണ്ട് ഇതുവഴി മുഖത്തിന് കാന്തി വർദ്ധിക്കുകയും ചെയ്യുന്നുണ്ട് മറ്റൊന്ന് ശുചിത്വമാണ് നല്ല രീതിയിൽ തന്നെ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ് അമിതമായ രീതിയിൽ മേക്കപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക അത് നിങ്ങളുടെ ചർമ്മത്തിൽ പൂർണ്ണമായും കേടുപാടുകൾ ഉണ്ടാക്കാൻ മാത്രമാണ് സഹായിക്കുന്നത് കാലക്രമേണ ചർമം ചുളുങ്ങുന്നതിനും ചർമ്മത്തിൽ വരകൾ വീഴുന്നതിനും ഇത് കാരണമാകും എപ്പോഴും ലളിതമായ രീതിയിൽ മേക്കപ്പുകൾ ചെയ്യാൻ ശ്രദ്ധിക്കുക മാത്രമല്ല ഉറങ്ങുന്നതിനു മുൻപ് ഒരു ടിഷ്യു ഉപയോഗിച്ചു അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചു പൂർണമായും മേക്കപ്പുകൾ കഴുകി കളയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് ഒരിക്കലും മേക്കപ്പ് ഇട്ട് കിടന്നുറങ്ങാൻ പാടില്ല അത് നിങ്ങളുടെ ചർമ്മത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും ഒപ്പം തന്നെ മാനസിക സന്തോഷവും ഇതിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നിങ്ങളുടെ സ്‌ട്രെസ്സും വിഷമങ്ങളും ഒക്കെ പൂർണമായും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിച്ചാൽ സൗന്ദര്യം വർദ്ധിക്കും.