ഇന്നത്തെ തിരക്കേറിയ ഈ സാഹചര്യത്തിൽ നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ജീവിതരീതി ആഹാരം തുടങ്ങി പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്. മുടികൊഴിച്ചിലിന് പല പരിഹാരങ്ങളും തിരയുന്നവർ ധാരാളം ആണ് ആദ്യം തന്നെ മുടികൊഴിച്ചിലിനുള്ള കാരണമാണ് കണ്ടെത്തേണ്ടത് ഒരുപക്ഷേ ജോലിയുടെ സ്ട്രസ്സ് അല്ലെങ്കിൽ കഴിക്കുന്ന എന്തെങ്കിലും ഗുളികയുടെ ആഫ്റ്റർ എഫക്ഷൻ ഒക്കെയായി മുടികൊഴിച്ചിൽ ഉണ്ടാവാം. മുടികൊഴിച്ചിലിനുള്ള ചില പരിഹാരങ്ങളും ഉപയോഗിക്കേണ്ട ചില എണ്ണകളെയും കുറിച്ചാണ് പറയുന്നത്..
ഭക്ഷണക്രമീകരണം ആണ് മുടികൊഴിച്ചിലിൽ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. പച്ചക്കറികൾ കൂടുതൽ കഴിക്കുകയാണെങ്കിൽ മുടികൊഴിച്ചിലിന് വലിയൊരു മാറ്റം തന്നെ ഉണ്ടാകും. അതേപോലെ തന്നെ ഉണ്ടാകുന്ന മറ്റൊരു പ്രധാനമായ കാരണം വെള്ളം കുടി കുറയുക എന്നതാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിക്കാത്തതു കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകും. ശരീരത്തിൽ നിർജലീകരണം പോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ മുടികൊഴിച്ചിൽ വളരെയധികം വർദ്ധിക്കുന്നതായി കാണാൻ സാധിക്കും.. കാൽസ്യം ഇരുമ്പ് തുടങ്ങിയ അവശ്യമായ വസ്തുക്കൾ ശരീരത്തിലേക്ക് എത്താതിരിക്കുന്നതും മുടികൊഴിച്ചിലിനുള്ള പ്രധാനമായ കാരണമാണ്..
മുടികൊഴിച്ചിലിന് പണ്ടുകാലം മുതൽ തന്നെ വിപണിയിലും മറ്റും നിലനിൽക്കുന്ന ഒരു വലിയ പരിഹാരമാർഗ്ഗമാണ് വെളിച്ചെണ്ണ എന്നത്.. നമ്മുടെ മുത്തശ്ശിമാർ അടക്കം മുടികൊഴിച്ചിലിനായി നിർദ്ദേശിച്ചിട്ടുള്ളതും വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയിലുള്ള ഫാറ്റി ആസിഡും വിറ്റാമിൻ ഇയും ആണ് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നത്..വെളിച്ചെണ്ണ ഉപയോഗിച്ച് 15 മിനിറ്റ് നേരം തല മസാജ് ചെയ്ത് രക്തയോട്ടം വർദ്ധിപ്പിക്കുകയാണെങ്കിൽ അത് മുടി വളരാൻ വളരെയധികം സഹായിക്കാറുണ്ട്.. വെളിച്ചെണ്ണയിൽ തന്നെ ഉരുക്കുവെളിച്ചണ്ണ അഥവാ വെന്ത വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിൽ മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാവും
വെളിച്ചെണ്ണ പോലെ തന്നെ മുടി വളരാൻ സഹായിക്കുന്ന മറ്റൊരു എണ്ണയാണ് ബദാം ഓയിൽ. മുടികൊഴിച്ചിൽ തടയുന്നതിൽ വലിയൊരു പങ്കു തന്നെയാണ് ബദാം ഓയിൽ നൽകുന്നത്. മുടി വളർച്ച വർധിപ്പിക്കുന്നത്തിൽ വളരെയധികം ബദാം ഓയിൽ സഹായിക്കുന്നുണ്ട്. ദിവസവും ബദാം ഓയിൽ മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ കുറയുകയും മുടി നീളം വയ്ക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. നിരവധി മുടിക്ക് ആവശ്യമായ ഘടകങ്ങൾ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്..
കഷണ്ടി ആയിപ്പോയ മുടി പോലും വളർത്താൻ സാധിക്കുന്ന ഒരു ഓയിലാണ് റോസ്മേരി ഓയിൽ. മുടികൊഴിച്ചിൽ മാറ്റാൻ വലിയതോതിൽ തന്നെയാണ് റോസ്മേരി സഹായിക്കുന്നത്.. ഒരുപാടൊന്നും ഇത് ഉപയോഗിക്കേണ്ട കാര്യമില്ല..വളരെ കുറച്ചു മാത്രം ഉപയോഗിച്ചുകൊണ്ട് മുടികൊഴിച്ചിൽ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമെറ്ററി ഗുണങ്ങളും വിറ്റാമിൻ ഇയും ആണ് മുടി വളരാനായി സഹായിക്കുന്നത്. റോസ്മേരി ഓയിൽ പോലെ തന്നെ റോസ്മേരി സിറവും ഇന്ന് വിപണികളിൽ ലഭ്യമാണ്
. ഇത് ഒരു ഡ്രോപ്പ് എല്ലാ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ മുടി വളരുന്നതായി കാണാം.
മറ്റൊരു ഓയിലാണ് അർഗൻ ഓയിൽ. അർഗൻ ഓയിലിലും വെളിച്ചെണ്ണയിലേത് എന്നതുപോലെ ഫാറ്റി ആസിഡുകളും വിറ്റാമിനെയും ആന്റി മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.. ഇതൊക്കെ മുടി വളരാൻ സഹായിക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഈ ഒരു എണ്ണയും മുടി വളരാനായി ഉപയോഗിക്കാം എന്നാൽ ഇത് വെളിച്ചെണ്ണക്കൊപ്പം നേർപ്പിച്ച് മാത്രമേ മുടിയിലേക്ക് തേക്കാൻ പാടുള്ളൂ. അതുപോലെ തന്നെ ഗുണം നൽകുന്ന മറ്റൊന്നാണ് ആവണക്കണ്ണ. ഇത് പുരികങ്ങളുടെ വളർച്ചയ്ക്കും വളരെയധികം ഗുണം നൽകുന്നുണ്ട്. എന്നാൽ കട്ടിയുള്ള എണ്ണ ആയതുകൊണ്ട് തന്നെ ഇതും വെളിച്ചെണ്ണയോടൊപ്പം നേർപ്പിച്ച് വേണം ഉപയോഗിക്കുവാൻ..റിസിനോലിക് ആസിഡ് ആവണക്കണ്ണയിൽ അടങ്ങിയിട്ടുള്ളത്.. അതുകൊണ്ടുതന്നെ ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടിവളരാൻ സഹായിക്കുന്നു.