തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു വലിയ പ്രശ്നം എന്നത് ഉറക്കക്കുറവാണ്. പലപ്പോഴും വളരെയധികം ക്ഷീണിച്ചു വന്ന് കിടന്നാലും ഉറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്..എന്തുകൊണ്ടാണ് നിങ്ങൾക്ക് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാതിരിക്കുന്നത്. ഉറങ്ങാൻ പറ്റുന്നില്ല എന്നത് പലരുടെയും പ്രധാനപ്പെട്ട പ്രശ്നമായതിനാൽ ഇന്ന് പലരും ഡോക്ടർമാരെയും മറ്റും കണ്ട് മരുന്നുകൾ വാങ്ങാറുണ്ട്. .എന്നാൽ മരുന്ന് ഉപയോഗിച്ച് ഉറങ്ങുന്നത് വളരെ മോശമായ ഒരു രീതിയാണ്..
പിന്നീട് ഒരു സമയത്ത് അങ്ങനെയല്ലാതെ ഉറങ്ങാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്.. എന്നാൽ ഉറക്കം ലഭിക്കാത്തവർക്കുള്ള ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്.. അതിൽ പ്രധാനപ്പെട്ട ഒന്ന് മൊബൈൽ ഫോണിന്റെ ഉപയോഗമാണ്.. അതേപോലെ ടിവി, കമ്പ്യൂട്ടർ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതിൽ ഒരു കുറവ് വരുത്തുക എന്നതാണ്.. ഉറങ്ങുന്നതിന് ഒരു അരമണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക.. മൊബൈൽ ഫോണിൽ നോക്കാതെ ഇരിക്കുകയാണെങ്കിൽ ഉറക്കം താനെ വന്നുകൊള്ളും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. ഇങ്ങനെ കഴിക്കുകയാണെങ്കിൽ ദഹനം നല്ല രീതിയിൽ നടക്കുകയും ഒരു മണിക്കൂറിനു ശേഷം നന്നായി ഉറക്കം വരികയും ചെയ്യും. അതേസമയം ഭക്ഷണം കഴിച്ച് തൊട്ടു പുറകെ ഉറങ്ങാൻ കിടന്നാൽ അത് ഒരിക്കലും നല്ല രീതിയിൽ ഉറങ്ങാൻ സഹായിക്കില്ല എന്ന് മാത്രമല്ല ഒരു മോശമായ ആരോഗ്യശീലത്തിന്റെ തുടക്കം കൂടിയാണ് അത്..മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത് കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക എന്നതാണ്. എല്ലാ ദിവസവും ഒരു കൃത്യസമയത്ത് ഉറങ്ങുകയാണെങ്കിൽ അത് നല്ല രീതിയിൽ ഉറക്കം കിട്ടാൻ സഹായിക്കും.
ഉറങ്ങുന്നത് പോലെ തന്നെ കൃത്യസമയത്ത് ഉണരാനും ശ്രദ്ധിക്കുക. രാവിലെ ഒരു കൃത്യസമയം വച്ചതിനു ശേഷം ആ സമയത്ത് ഉറങ്ങുകയാണെങ്കിൽ അത് വളരെയധികം ഉറങ്ങാൻ സഹായിക്കുന്ന ഒന്നാണ്. മറ്റൊന്ന് പകലുറക്കം കുറയ്ക്കുക എന്നതാണ്.. പകലുറങ്ങാതിരിക്കുകയാണെങ്കിൽ അത് രാത്രിയിൽ കൂടുതൽ ഉറങ്ങാനുള്ള കാരണമായി മാറും. അതോടൊപ്പം രാത്രിയിൽ മാംസാഹാരങ്ങൾ ഒഴിവാക്കുകയാണെങ്കിൽ നല്ല ഉറക്കം ലഭിക്കുമെന്നാണ് പറയുന്നത്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ വേണം രാത്രി ഭക്ഷണമായി ഉപയോഗിക്കുവാൻ. പ്രത്യേകിച്ച് ചപ്പാത്തി ഓട്സ് കഞ്ഞി തുടങ്ങിയവയൊക്കെ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താം..അല്ലെങ്കിൽ ഫ്രൂട്ട്സ് തുടങ്ങിയവയും രാത്രി ഭക്ഷണമായി കഴിക്കാം.
വൈകുന്നേരം മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നതും ഉറങ്ങുന്നതിന് തൊട്ടുമുൻപ് മേല് കഴുകുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ്. ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയാണെങ്കിൽ അത് ഉറക്കത്തെ നല്ല രീതിയിൽ തന്നെ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതോടൊപ്പം പുകവലി മദ്യപാനം ലഹരിവസ്തുക്കൾ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം നഷ്ടപ്പെടുത്താൻ സാധിക്കുന്നവയാണ് അത്തരം കാര്യങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഉറങ്ങുന്നതിനു മുൻപ് ഒരു പുസ്തകം വായിക്കാൻ ശ്രദ്ധിക്കുക അങ്ങനെയാണെങ്കിൽ ഉറക്കം വളരെ പെട്ടെന്ന് വരുന്നതായി കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം പാട്ട് കേൾക്കുക എന്നതും ഉറക്കം നന്നായി ലഭിക്കാനുള്ള ഒരു മാർഗമാണ്. കിടക്കയിൽ ഒരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഉറങ്ങുന്നതിന് തൊട്ടുമുൻപ് വരെ മൊബൈൽ ഫോണിലേക്ക് നോക്കിയിരിക്കുകയാണെങ്കിൽ ഉറക്കം നഷ്ടപ്പെടാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്