ഒരു വീട്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലം എന്നത് അടുക്കള ആയിരിക്കണം കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് അവിടെയാണ് അടുക്കളയിലെ സിങ്ക് എന്നത് വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് പലപ്പോഴും നമ്മുടെ ആശ്രദ്ധകൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങളാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നത് അത്തരത്തിൽ അടുക്കളയിലെ സിങ്കിന് കീഴിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത് പലപ്പോഴും അശ്രദ്ധ കൊണ്ട് ഈ കാര്യങ്ങൾ ഇതേപോലെ ചെയ്യുന്നവരും ആണ് എന്തൊക്കെ വസ്തുക്കളാണ് അടുക്കളയുടെ സിംഗിന് താഴെ സൂക്ഷിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം
പൊതുവേ എല്ലാ വീടുകളിലും അടുക്കളയുടെ സിങ്കിന് താഴെ സൂക്ഷിക്കുന്നവയാണ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലിക്വിഡുകളും അതുപോലെ സോപ്പുപൊടി തുടങ്ങിയവയൊക്കെ ഇവ ഒരിക്കലും സിങ്കിന് താഴെ വയ്ക്കാൻ പാടില്ല അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ അടുക്കളയുടെ സിങ്കിന് താഴെ അടഞ്ഞ ഭാഗങ്ങളാണ് മാത്രമല്ല അവിടെ എപ്പോഴും ഈർപ്പം നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇത്തരം വസ്തുക്കൾ സിങ്കിന് താഴെ വച്ചാൽ അത് പെട്ടെന്ന് തന്നെ ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്
അതേപോലെ മിക്സിയുടെ ജാറ് മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ തുടങ്ങിയവയും ഒരിക്കലും സിങ്കിന് താഴെ സൂക്ഷിക്കാൻ പാടില്ല കാരണം സിങ്കിന് താഴെ ഈർപ്പം നിലനിൽക്കുന്നത് കൊണ്ട് തന്നെ ഈ വസ്തുക്കൾ ഒക്കെ വളരെ പെട്ടെന്ന് കേടായി പോകുന്നത് കാണാറുണ്ട് പലപ്പോഴും മിക്സിയുടെ ജാറും മറ്റും പലരും സിങ്കിന് താഴെയാണ് സൂക്ഷിക്കാറുള്ളത് അതേപോലെ തന്നെ സിംഗിന് താഴെ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊന്നാണ് ഗ്ലാസ് പാത്രങ്ങൾ എന്നത് ഗ്ലാസ് പാത്രങ്ങൾ സിങ്കിന് താഴെ സൂക്ഷിച്ചാൽ അവ പെട്ടെന്ന് പൊട്ടി പോകുന്നതായി കാണാറുണ്ട്
മറ്റൊന്ന് ഭക്ഷണസാധനങ്ങൾ ആണ് പ്രത്യേകിച്ച് പച്ചക്കറികൾ ഇവ ഒരു കാരണവശാലും സിങ്കിനു താഴെ സൂക്ഷിക്കാൻ പാടില്ല കാരണം ഇവയിൽ പെട്ടെന്ന് ബാക്ടീരിയ ഉണ്ടാവുകയും ഈർപ്പം ഉള്ളതുകൊണ്ട് ഇവ പെട്ടെന്ന് മോശമായി പോവുകയും ചെയ്യാറുണ്ട് അതേപോലെതന്നെ തടി കൊണ്ടുള്ള പാത്രങ്ങൾ സ്പൂണുകൾ തുടങ്ങിയവയും സിങ്കിനു താഴെ സൂക്ഷിക്കാൻ പാടില്ല അങ്ങനെ ചെയ്യുകയാണെങ്കിൽ അവയും പെട്ടെന്ന് ഈർപ്പം പിടിക്കുകയോ അല്ലെങ്കിൽ അവയുടെ സ്വാഭാവികത നഷ്ടപ്പെടുകയോ ചെയ്യുന്നതായി കണ്ട് വരുന്നുണ്ട് ഇത്തരം സാധനങ്ങൾ സൂക്ഷിച്ചാൽ പെട്ടെന്ന് മോശമാകുന്നത് കാണാം
അതേപോലെ ധാന്യങ്ങൾ സിങ്കിന് താഴെ സൂക്ഷിക്കാൻ പാടില്ലാത്തവയാണ് ഈർപ്പം നിലനിൽക്കുന്നത് കൊണ്ട് തന്നെ ചിലപ്പോൾ അവ വളരെ പെട്ടെന്ന് കേടായി പോവുകയോ അവയ്ക്കുള്ളിൽ ബാക്ടീരിയകൾ കടക്കുകയോ ചെയ്യുന്നതായി കാണാൻ സാധിക്കാറുണ്ട് ചിലയാളുകൾ വിറക് സിങ്കിനു താഴെ സൂക്ഷിക്കാറുണ്ട് അങ്ങനെ ചെയ്യുന്നതും വളരെയധികം അപകടമാണ് സിങ്കിനു താഴെ ഈർപ്പം നിലനിൽക്കുന്നത് കൊണ്ട് തന്നെ പാമ്പ് പോലെയുള്ള ജന്തുക്കൾ ഇവയ്ക്കുള്ളിൽ കയറിയിരിക്കുകയും അതുവഴി അപകടം ഉണ്ടാവാൻ സാധ്യത വരികയും ചെയ്യാറുണ്ട്
കട്ടിയുള്ള ഒരു തുണിയോ ചാക്കോ എപ്പോഴും സിങ്കിനു താഴെ വിരിക്കുന്നത് നല്ലതാണ് കാരണം അവിടെ നിലനിൽക്കുന്ന ഈർപ്പത്തിന് ഒരു വലിയ പരിഹാരമാണ് ഇത്തരത്തിൽ ചെയ്യുന്നത് പൊതുവേ സിങ്കിന് താഴെ ഒന്നും സൂക്ഷിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത് വളരെയധികം ഈർപ്പം നിലനിൽക്കുന്ന സ്ഥലം ആയതുകൊണ്ട് തന്നെ എന്ത് സൂക്ഷിച്ചാലും അവയ്ക്ക് പെട്ടെന്ന് കേടുപാടുകൾ ഉണ്ടാവാനുള്ള ഒരു സാധ്യത കാണാൻ സാധിക്കും