വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചേന പച്ചടി. കൊതിയൂറും ചേന പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ചേന അരിഞ്ഞത് എണ്ണയിൽ വറുത്ത് കോരണം. ശേഷം തേങ്ങ, പച്ചമുളക് , ഒരു നുള്ള് കടുക് , ഉപ്പു എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയിൽ കടുക് പൊട്ടിച്ച ശേഷം വറ്റൽ മുളകും കടുകും ചുവന്നുള്ളിയും മൂപ്പിക്കണം. ഇനി അതിലേക്കു വറുത്തു വച്ചിരിക്കുന്ന ചേന ചേർക്കാം. അരച്ച് വച്ചിരിക്കുന്ന തേങ്ങാ കൂട്ടും ചേർക്കാം. ഒന്ന് ചൂടായി പച്ചമണം മാറുമ്പോൾ കട്ടതൈരും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം. ചേന പച്ചടി തയ്യാറായി.