വളരെ എളുപ്പവും രുചിയോടെയും തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് പനീർ പാൽ പായസം. ഈ ഓണത്തിന് തയ്യാറാക്കാം അടിപൊളി പനീർ പാൽ പായസം.
ആവശ്യമായ ചേരുവകൾ
- നെയ്യ് – 1 ടീസ്പൂൺ
- കശുവണ്ടി – 2 ടീസ്പൂൺ
- ഉണക്കമുന്തിരി – 1 ടീസ്പൂൺ
- പാൽ – 4 കപ്പ്
- പഞ്ചസാര – ഒരു കപ്പ്
- പനീർ പൊടിച്ചത് – ഒരു കപ്പ്
- ഏലയ്ക്ക പൊടി – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു വലിയ കടായിയിൽ നാല് കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കുക. തിളച്ചു തുടങ്ങിയാൽ പനീറും പഞ്ചസാരയും ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം. ഏലയ്ക്കാപൊടിയും ചേർത്ത് നന്നായി ഇളക്കുക. കുറുകി വരുന്ന വരെ ഇളക്കി കൊണ്ടിരിക്കണം. അവസാനം കശുവണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും നെയ്യിൽ മൂപ്പിച്ചു ചേർക്കാം. പനീർ പാൽ പായസം തയ്യാറായി.