മുംബൈ: ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് ബറോഡ ബിഎന്‍പി പാരിബ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. 2024 ജൂണ്‍ 10 മുതലാണ് എന്‍എഫ്ഒ. ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് ഇന്ത്യയുടെ സുപ്രധാന മേഖലയുടെ വളര്‍ച്ചാ സാധ്യതകളാണ് പ്രയോജനപ്പെടുത്തുക. ഉത്പാന പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെടുന്നതും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും പുതിയ ഉത്പാദന പ്ലാന്റുകളിലും സൗകര്യങ്ങളിലും നിക്ഷേപം നടത്തുന്നതുമായി കമ്പനികളിലാണ് നിക്ഷേപം നടത്തുക. പുതിയ കാലത്തെ സാങ്കേതിക സംവിധാനങ്ങളെ പിന്തുണക്കുക, അനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നീ കമ്പനികളും നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തും. രാജ്യത്തിനകത്തോ പുറത്തോ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകമാണ് നിര്‍മാണമേഖല. വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വികസനത്തെ ഗണ്യമായി സഹായിക്കുകയും ചെയ്യുന്നു. ഉത്പാദന മേഖലയെ ജിഡിപിയുടെ 17 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപവും ഇന്ത്യയിലെ കുറഞ്ഞ ഉത്പാദന ചെലവും വിദ്യാസമ്പന്നരായ യുവ പ്രതിഭകളുടെ വലിയ ലഭ്യതയും കൂടിച്ചേര്‍ന്ന് ഇന്ത്യക്ക് ആഗോള കമ്പനികളുമായി മത്സരിക്കാനുള്ള ശക്തിനല്‍കുന്നു. ഈ ഘടകങ്ങള്‍ ഇന്ത്യയെ മുന്‍നിര ഉത്പാദന കേന്ദ്രമായി മാറ്റുന്നു.
ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എന്‍എഫ്ഒക്ക് മുന്നോടിയായി ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് സിഇഒ സുരേഷ് സോണി പറഞ്ഞു. വര്‍ധിച്ചുവരുന്ന ഉപഭോഗം, നിക്ഷേപങ്ങള്‍, കയറ്റുമതി, മാറുന്ന ഭൗമരാഷ്ട്രീയ സൗഹചര്യം, അനുകൂലമായ സര്‍ക്കാര്‍ നയം എന്നിവ അതിന് ഊര്‍ജം പകരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവി വാഗ്ദാനങ്ങളായ നിര്‍മാണ കമ്പനികളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്നതിനാല്‍ വളര്‍ച്ചാ അവസരങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരി, ഓഹരി അധിഷ്ഠിത സെക്യൂരിറ്റികള്‍ എന്നിവയിലാണ് ബറോഡ ബിഎന്‍പി പാരിബാസ് ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. എന്‍എഫ്ഒ 2024 ജൂണ്‍ 10ന് ആരംഭിക്കുകയും 2024 ജൂണ്‍ 24ന് അവസാനിക്കുകയും ചെയ്യും.