ബോബി ചെമ്മണ്ണൂർ എന്ന വാക്ക് ഇപ്പോൾ കേരളത്തിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു പേരായി മാറിക്കഴിഞ്ഞു ആർക്കും എന്ത് സഹായവും ചോദിച്ചു ചെല്ലാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ബോച്ചെ എന്ന് അറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ തന്നെക്കൊണ്ട് പറ്റുന്ന കാര്യമാണെങ്കിൽ അദ്ദേഹം അതിനു വേണ്ടി എത്ര വലിയ റിസ്ക് എടുക്കും. അടുത്തകാലത്ത് 9 കോടി രൂപ അദ്ദേഹം സമാഹരിച്ചത് വളരെയധികം ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു വെറും രണ്ടുദിവസം കൊണ്ടാണ് അദ്ദേഹം അത്രത്തോളം പണം സമാഹരിച്ചത്
എന്നാൽ ഇതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണ മാത്രമല്ല ട്രോളുകളും അദ്ദേഹത്തിന് ഏൽക്കേണ്ടതായി വന്നു എന്നതാണ് സത്യം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു കാര്യത്തിന് ഇറങ്ങിയത് എന്ന് പലരും സോഷ്യൽ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു അത്തരം വിമർശനങ്ങളെ ഒന്നും പൊതുവേ അദ്ദേഹം ഗൗനിക്കാറില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങൾക്കൊക്കെ മറുപടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം എത്തുന്നത് വിദേശത്ത് ജയിലിൽ കഴിയുന്ന അബ്ദുൾറഹീമിനെ രക്ഷിക്കുവാൻ വേണ്ടിയായിരുന്നു ബോച്ചെ നേരിട്ട് ഇറങ്ങിയത്
ഇക്കാര്യത്തിനുവേണ്ടി താൻ നൽകിയത് ഒരു കോടി രൂപയായിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്ന് പറയുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെങ്കിൽ തനിക്കൊരു 10 ലക്ഷം രൂപ നൽകിയിട്ട് മാറിയിരുന്നാൽ മതിയായിരുന്നു എന്നാൽ താൻ ചെയ്തത് അങ്ങനെയല്ല അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട് കുവൈറ്റിൽ ബിസിനസ് ചെയ്യുന്ന കാലത്ത് തനിക്കൊരു ചതി പറ്റിയിരുന്നു തന്റെ പാർട്ണർ തന്നെ ചതിച്ചതാണ് ആ സമയത്ത് ഒരു തെറ്റും ചെയ്യാതെ തനിക്ക് ജയിലിൽ ഇരിക്കേണ്ടതായി വന്നിട്ടുണ്ട്
ഒരുപാട് സമയം ഒന്നും ജയിലിൽ ഇരിക്കേണ്ടി വന്നില്ല വളരെ കുറച്ച് സമയം മാത്രം എങ്കിൽ പോലും താൻ തെറ്റ് ചെയ്യാതെയാണ് അവിടെ ഇരുന്നത് എന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചു ഒരാളെ കൊന്നിട്ടാണ് വന്നിരുന്നത് എങ്കിൽ ഒരു 25 വർഷം അവിടെ ഇരുന്നാലും തനിക്ക് വേദന തോന്നില്ല തെറ്റ് ചെയ്തിട്ടുണ്ട് ഇവിടെ ഒരു തെറ്റും ചെയ്യാതെ അവിടെയിരുമ്പോൾ വല്ലാത്ത വേദന തോന്നി അപ്പോൾ താൻ വിചാരിച്ചതും അബ്ദുൽ റഹീമിനെ കുറിച്ചാണ് അയാൾ 18 വർഷമായി അത്തരത്തിൽ ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കുകയാണ് അയാൾക്ക് കണ്ണ് തുറന്നാൽ കാണാൻ സാധിക്കുന്നത് തൂക്കുകയർ മാത്രമാണ്
9 കോടി രൂപ കൂടി സമാഹരിക്കണം രണ്ടുദിവസം മാത്രമാണ് ഇനി അതിന് ബാക്കിയുള്ളത് ആ രണ്ടു ദിവസം ഞാൻ നേരിട്ട് ഇറങ്ങി ആളുകളോട് പണം ചോദിച്ചു ഞാൻ ഇറങ്ങിയാൽ അത് പൂർത്തീകരിക്കാതെ വരാൻ താല്പര്യപ്പെടാറില്ല അതുകൊണ്ടുതന്നെ അങ്ങനെ ആ പണം സമാഹരിച്ചു എന്നും അദ്ദേഹം പറയുന്നു ഒപ്പം പണ്ട് തനിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചും പറയുന്നു ഇത്തരത്തിൽ ഒരാൾ പണ്ട് വിദേശ രാജ്യത്ത് നിന്നും തന്നെ വിളിച്ചിരുന്നു അദ്ദേഹത്തിന്റെ ഗേൾഫ്രണ്ടിനെ അദ്ദേഹം കൊന്നു എന്ന് പറഞ്ഞായിരുന്നു വിളിച്ചത്. അത് അബദ്ധത്തിൽ പറ്റിയതാണെന്ന് അയാൾ പറയുന്നുണ്ട്
എന്തോ അഭിപ്രായവ്യത്യാസം വന്നപ്പോൾ ഒരു കൈയബദ്ധം പറ്റിയതാണ് അതിന്റെ പേരിൽ അയാൾക്ക് വിധിച്ച ശിക്ഷ തൂക്കുകയർ ആണ് രക്ഷിക്കണമെന്ന് പറഞ്ഞ് അയാൾ വിളിച്ചു അന്നത്തെ സമയത്ത് രണ്ടുകോടി രൂപയോ മറ്റോ ആണ് ചോദിച്ചത് ഞാൻ ഒരു ലക്ഷം രൂപ കൊടുത്തു ബാക്കി ആരൊക്കെയോ കൊടുത്തു സഹായിച്ചു ഞാൻ കൊടുത്തു കഴിഞ്ഞപ്പോൾ മറ്റുള്ളവർക്ക് കൊടുക്കാതെ നിർവാഹമില്ല പിന്നെ അയാൾ രക്ഷപ്പെട്ടു വന്നപ്പോൾ എന്നെ കാണാൻ വരാം എന്നൊക്കെ പറഞ്ഞു അത് കഴിഞ്ഞ് അയാളുടെ അച്ഛൻ തന്നെ നേരിട്ട് വന്നു എന്നോട് പറഞ്ഞു
അവന്റെ സ്വഭാവം ശരിയല്ല മോനെ ദൈവം രക്ഷിക്കും പക്ഷേ അവൻ ചെയ്തത് ശരിയായ കാര്യമല്ല അവന്റെ സ്വഭാവത്തെ കുറിച്ചൊക്കെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് അവൻ അറിഞ്ഞുകൊണ്ട് ആ പെൺകുട്ടിയെ കൊന്നതായിരിക്കും എന്നാണ് എങ്കിലും ഒരാളെ കൊല്ലാതെ രക്ഷിക്കാൻ സാധിച്ചല്ലോ എന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്ന് പറഞ്ഞ് സമാധാനിപ്പിച്ച തിരികെ അയച്ചു എന്നും അദ്ദേഹം ഓർമിക്കുന്നു