അടുത്ത കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് അൽഫോൻസ് പുത്രൻ അടുത്തകാലത്ത് അദ്ദേഹം പൃഥ്വിരാജിനെ നായകനാക്കിയെടുത്ത ഗോൾഡ് എന്ന ചിത്രം വലിയതോതിൽ തന്നെ പരാജയം നേരിട്ടിരുന്നു ഈ പരാജയത്തിനുശേഷം സാമൂഹികമാധ്യമങ്ങളിൽ വളരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ ആണ് ഇദ്ദേഹം പങ്കുവെക്കാറുള്ളത് പലപ്പോഴും ഇതിന്റെ പേരിൽ ഇദ്ദേഹത്തിന് ട്രോളുകൾ അടക്കം സ്വീകരിക്കേണ്ട സാഹചര്യവും വന്നിട്ടുണ്ട് ഈ ചിത്രത്തിന്റെ പരാജയം മാനസികമായി അൽഫോൻസിനെ തളർത്തി കളഞ്ഞു എന്നാണ് പലരും പറയുന്നത്
ശേഷം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അല്ലാതെയും ഒക്കെ വ്യത്യസ്തമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് അൽഫോൻസ് എത്തുകയും ചെയ്തിരുന്നു ഇപ്പോൾ ഇത് വീണ്ടും പുതിയൊരു പോസ്റ്റുമായി ആണ് താരം രംഗത്ത് വന്നിരിക്കുന്നത് ഇതിനെതിരെയും നിരവധി ആളുകളാണ് പലതരത്തിലുള്ള കമന്റുകളുമായി എത്തുന്നത് കാണാൻ സാധിക്കും മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ അൽഫോൺസ് എത്തിയിരിക്കുന്നത്
കൊടൈക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമയാണ് 200 കോടി ക്ലബ്ബിൽ ഇടം നേടി മലയാള സിനിമയുടെ അഭിമാനമായി ഈ ചിത്രം മാറുകയും ചെയ്തു ചിത്രം ഓടിട്ടിയിൽ എത്തിയപ്പോഴും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത് നിരവധി ആളുകൾ ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നുണ്ട് സംവിധായകനായ അൽഫോൺസ് പുത്രനും അത്തരത്തിൽ ഒരാളാണ് അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുന്നു
മഞ്ഞുമ്മൽ ബോയ്സ് എന്ന ഈ ചിത്രത്തിന് ഓസ്കാർ ലഭിച്ചില്ല എങ്കിൽ പിന്നെ ഓസ്കാറിൽ താൻ വിശ്വസിക്കില്ല എന്നാണ് അൽഫോൻസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറുപ്പിൽ പറയുന്നത് ഈ ചിത്രം ഓസ്കാർ അവാർഡ് അർഹിക്കുന്നുണ്ട് എന്നും മികച്ച രീതിയിലുള്ള ഒരു അതിജീവന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നും അൽഫോൺസ് പുത്രൻ പറയുന്നുണ്ട് ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചില്ല എങ്കിൽ തനിക്ക് ആ പുരസ്കാരത്തിൽ പോലും ഇനി വിശ്വാസമുണ്ടാവില്ല ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്
ഈ ചിത്രം ഒരുക്കിയ ചിദംബരത്തിനും ടീമിനും താൻ നന്ദി പറയുന്നു മലയാള സിനിമ ഇവർ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്തത് എന്നാണ് ഈ ചിത്രം കാണുന്നത് ചിത്രം കാണാൻ വൈകി പോയതിൽ താൻ വിഷമം അനുഭവിക്കുകയാണ് യഥാർത്ഥ ആളുകൾ അനുഭവിച്ച വേദന ആരും അനുഭവിക്കാൻ പാടില്ല എന്നാണ് ഈ നിമിഷം താൻ ആഗ്രഹിക്കുന്നത് എന്നും അൽഫോൺസ് പുത്രൻ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുന്നുണ്ട് അതേസമയം ചിലർ അദ്ദേഹത്തെ കളിയാക്കാനും രംഗത്തു വരുന്നു
റിലീസ് ചെയ്ത കേവലം 26 ദിവസം കൊണ്ട് തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിക്കുവാൻ ഈ ചിത്രത്തിന് സാധിച്ചു കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രം വമ്പൻ കളക്ഷൻ ആണ് സ്വന്തമാക്കിയത് അത്രത്തോളം സ്വീകാര്യത ചിത്രത്തിന് ലഭിച്ചു എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് നിരവധി ആളുകളാണ് ഇപ്പോൾ അൽഫോൻസിൽ അഭിപ്രായത്തിന് മികച്ച പ്രതികരണങ്ങളുമായി എത്തുന്നത്