ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തിലാണ് നടൻ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ തുടർന്ന് നിരവധി അഭ്യൂഹങ്ങൾ ആണ് പടർന്നിരുന്നത് അദ്ദേഹം കേന്ദ്രമന്ത്രി സ്ഥാനം ഒഴിയുന്നു എന്നും സിനിമകളുടെ ഭാഗമാവണം എന്ന് പറഞ്ഞു എന്നുമൊക്കെ പറഞ്ഞുകൊണ്ട് നിരവധി ആളുകൾ രംഗത്ത് വന്നു എന്നാൽ സിനിമയിൽ തനിക്ക് അഭിനയിക്കണം എന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു മന്ത്രി സ്ഥാനത്തെ കുറിച്ച് വ്യക്തമായി ഒന്നും തന്നെ പറയുകയും ചെയ്തിട്ടില്ല
ഒപ്പം തന്നെ പുറത്തുവന്ന ഒരു വാർത്ത എന്നത് നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും സുരേഷ് ഗോപി രാജിവയ്ക്കും എന്ന വാർത്തയായിരുന്നു ഈ വാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം കാട്ടുതീ പോലെ പടരുകയും ചെയ്തിരുന്നു ഇതിനെ തുടർന്ന് പലരും പല അഭിപ്രായങ്ങളുമായി വരികയും ചെയ്തിരുന്നു ഇത്രത്തോളം സുരേഷ് ഗോപി വിശ്വസിച്ച തൃശ്ശൂരിലെ ജനങ്ങൾക്ക് അത് വലിയൊരു തിരിച്ചടിയായി മാറില്ലേ എന്നായിരുന്നു പലരും ചോദിച്ചിരുന്നത് എന്നാൽ ഇപ്പോൾ എല്ലാ ഊഹാപോഹങ്ങൾക്കും മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്
നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും താൻ രാജി വെച്ചേക്കുമെന്ന് വാർത്തകൾ നിഷേധിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത് അത്തരമൊരു കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നും സുരേഷ് ഗോപി പറയുന്നു മോദിയുടെ മന്ത്രിസഭയുടെ ഭാഗമായി മാറുന്നത് തനിക്ക് അഭിമാനമായ കാര്യമാണ് മാധ്യമപ്രവർത്തകർ തെറ്റായ വാർത്തകളാണ് കൊടുക്കുന്നത് കേരളത്തിന്റെ വികസനത്തിനും സമർത്ഥിക്കും തങ്ങൾ പ്രതിജ്ഞരാണ് സാമൂഹിക മാധ്യമമായ എക്സിലാണ് ഇക്കാര്യത്തെക്കുറിച്ച് സുരേഷ് ഗോപി എഴുതിയത്
സിനിമകൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു എന്നും മന്ത്രിസ്ഥാനം അതിനൊരു തടസ്സമാണെന്നും സുരേഷ് ഗോപി അറിയിച്ചതായി പലരും പറഞ്ഞിരുന്നു എന്നാൽ മോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും രാജിവക്കില്ല എന്നും ആ മന്ത്രിസഭയുടെ ഭാഗമാകാൻ സാധിച്ചത് വലിയൊരു അഭിമാനമായാണ് താൻ കാണുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത് പുറത്തുവന്ന വാർത്തകൾ പ്രകാരം കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന സുരേഷ് ഗോപിക്ക് ലഭിക്കുന്നില്ല എന്നുവരെ ആളുകൾ പറഞ്ഞിരുന്നു ഈ വാർത്തകളെയൊക്കെ തള്ളിപ്പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി രംഗത്ത് വന്നത്
കേരളത്തിന് മാത്രമല്ല തമിഴ്നാടിനുവേണ്ടി കൂടിയാണ് താൻ കേന്ദ്രമന്ത്രി ആയത് എന്നായിരുന്നു സത്യപ്രതിജ്ഞ സമയത്ത് പോലും സുരേഷ് ഗോപി പറഞ്ഞത് കേരളത്തിനുവേണ്ടി താൻ ആഞ്ഞുപിടിച്ചു നിൽക്കുക തന്നെ ചെയ്യും എന്നും പക്ഷേ സംസ്ഥാന സർക്കാർ തന്നോട് അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരിക്കണമെന്ന് ഒക്കെ സുരേഷ് ഗോപി പറയുകയും ചെയ്തിരുന്നു കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നായിരുന്നു താൻ പറഞ്ഞിരുന്നത് എന്നും എന്നാൽ എന്ത് ചുമതല നൽകിയാലും താനത് ഏറ്റെടുക്കുമെന്ന് ആണ് പറയുന്നത് തനിക്ക് എന്തു ചുമതലയാണ് നൽകുന്നത് എങ്കിലും അത് സന്തോഷത്തോടെ സ്വീകരിക്കും എല്ലാ വകുപ്പുകളും ഇടപെടാൻ കഴിയുന്ന വ്യക്തിയാണ് എംപി ജോർജ് കുര്യൻ കൂടി മന്ത്രി ആയതോടെ ജോലി വീതം വയ്ക്കുവാനും സാധിക്കുന്നുണ്ട് ഇങ്ങനെയായിരുന്നു വന്ന വ്യാജ വാർത്തകളോട് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നതോടെ ഈ വിഷയത്തിൽ ഒരു സ്ഥിരീകരണം വന്നിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്