ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ജയസൂര്യ അവതരണ രംഗത്ത് നിന്നും ആയിരുന്നു ജയസൂര്യ സിനിമാരംഗത്തേക്ക് കടന്നു വന്നിരുന്നത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി ഇന്ദ്രജിത്ത് പൃഥ്വിരാജ് തുടങ്ങിയ കോമ്പിനേഷനിൽ ചിത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ മുതലാണ് നടൻ ശ്രദ്ധ നേടിയത് ഈ കോമ്പിനേഷനിൽ പുറത്തിറങ്ങിയ സ്വപ്നക്കൂട് ക്ലാസ്മേറ്റ്സ് അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങൾ ഒക്കെ വലിയ വിജയം നേടുകയും ചെയ്തു
മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാതെ പോയ ഒരു നടനാണ് ജയസൂര്യ എന്ന പൊതുവേ പ്രേക്ഷകർക്കിടയിൽ ഒരു സംസാരമുണ്ട് ജയസൂര്യയുടെ വെള്ളം എന്ന ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും എത്ര മികച്ച രീതിയിൽ അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ജയസൂര്യ എന്ന് എന്നാൽ സിനിമയിൽ അത്രത്തോളം ഭാഗ്യം തുണയ്ക്കാത്ത ഒരു വ്യക്തി കൂടിയാണ് ജയസൂര്യ വ്യക്തിജീവിതത്തിലും തന്റെ നിലപാടുകൾ കൊണ്ട് എപ്പോഴും ജയസൂര്യ ശ്രദ്ധ നേടിയിട്ടുണ്ട് നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ജയസൂര്യ എന്ന പലപ്പോഴും അദ്ദേഹം തെളിയിച്ചിട്ടും ഉണ്ട്
ചലഞ്ചിങ് ആയുള്ള കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു എന്നും ജയസൂര്യയ്ക്ക് ഇഷ്ടം അദ്ദേഹത്തിന്റെ സു സുധി വാഗ്മികം ഞാൻ മേരിക്കുട്ടി വെള്ളം തുടങ്ങിയ ചിത്രങ്ങൾ അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ ആയിരുന്നു വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞുപിടിച്ച് ആ കഥാപാത്രങ്ങളുടെ ഭാഗമാവുന്നതിൽ ഒരു പ്രത്യേകമായ കഴിവ് തന്നെ ജയസൂര്യയ്ക്ക് ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു ആദ്യചിത്രം മുതൽ തന്നെ എന്നും വ്യത്യസ്തത തേടിയ ഒരു നടനായിരുന്നു ജയസൂര്യ
ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലൊക്കെ വൈറലായി കൊണ്ടിരിക്കുന്നത് തന്റെ മക്കൾക്ക് താൻ നൽകുന്ന വിദ്യാഭ്യാസം ഏത് രീതിയിലുള്ളതായിരിക്കും എന്ന് ജയസൂര്യ പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ജയസൂര്യയുടെ ഈ വാക്കുകൾ കേട്ടുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ കയ്യടിയുമായി എത്തിയിരിക്കുന്നത് തീർച്ചയായും ഇത്തരത്തിൽ തന്നെയാണ് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ പലരും ഇതിന് മറുപടിയായി പറഞ്ഞു കൊണ്ടിരിക്കുന്നത്
നമ്മുടെ വീട്ടിലെ ഒരാൾ കയറിവരുകയാണെങ്കിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ടിവി ഓഫ് ചെയ്യുവാനുള്ള ഒരു മര്യാദ അല്ലെങ്കിൽ നമ്മുടെ അരികിൽ വന്ന ഒരാൾ സംസാരിക്കുമ്പോൾ നമ്മൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ ആ ഫോൺ മാറ്റിവെച്ച് അയാളുടെ മുഖത്തേക്ക് നോക്കുക എന്നുള്ള ഒരു മര്യാദ അയാളുടെ മുഖത്ത് നോക്കി സംസാരിക്കുക എന്നുള്ള മര്യാദ ആ ഒരു വിദ്യാഭ്യാസമാണ് എന്റെ മക്കൾക്ക് ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നത് മുൻപിൽ നിൽക്കുന്നവനെ ബഹുമാനിക്കാൻ പഠിക്കുക എന്നതാണ് ഏറ്റവും മികച്ച വിദ്യാഭ്യാസം എന്നാണ് ഞാൻ വിശ്വസിക്കുന്നത്
ഈയൊരു വിശ്വാസം എന്റെ മക്കൾക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നും ജയസൂര്യ പറയുന്നുണ്ട് ജയസൂര്യയുടെ വാക്കുകൾക്ക് നിറയെ കൈയ്യടികളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത് ഇത്തരം ഒരു വിദ്യാഭ്യാസം ഇന്നത്തെ തലമുറയ്ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഒരു സ്മാർട്ട് ഫോണിലേക്ക് മാത്രം ചുരുങ്ങി പോയ ഇന്നത്തെ തലമുറയ്ക്ക് ജയസൂര്യ പറഞ്ഞ ഈ സാമാന്യ വിദ്യാഭ്യാസമാണ് അത്യാവശ്യമായി ലഭിക്കേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നു