കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് തീര്‍ഥാടക സംഘവും ഇന്ന് പുലര്‍ച്ചെ വിശുദ്ധമണ്ണായ മക്കയിലേക്കുള്ള യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകള്‍ക്ക് പരിസമാപ്തിയായി. മൂന്ന് വിമാനത്താവളങ്ങളില്‍നിന്നായി 18,200 പേര്‍. ഇതില്‍ 7408 പേര്‍ പുരുഷന്‍മാരും 10,792 പേര്‍ സ്ത്രീകളുമാണ്. രണ്ടുവയസ്സിനു താഴെയുള്ള ഒന്‍പത് കുഞ്ഞുങ്ങളുമുണ്ട്. കരിപ്പൂരില്‍നിന്നുള്ള അവസാനവിമാനം ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെട്ടു. 73 പുരുഷന്‍മാരും 70 സ്ത്രീകളും ഉള്‍പ്പെടെ 143 തീര്‍ഥാടകരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയില്‍നിന്നുള്ള അവസാനവിമാനം ഉച്ചയ്ക്ക് 12.17ന് യാത്രതിരിച്ചു. 114 പുരുഷന്‍മാരും 99 സ്ത്രീകളും ഉള്‍പ്പെടെ 213 തീര്‍ഥാടകരാണ് ഇതില്‍ യാത്രയായത്. കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അവസാന വിമാനത്തില്‍ 156 പുരുഷന്‍മാരും 166 സ്ത്രീകളും ഉള്‍പ്പെടെ 322 പേര്‍ ജിദ്ദയിലേക്ക് പറന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രാക്കൂലിയില്‍ 35,000 രൂപ വര്‍ധിച്ചെങ്കിലും കരിപ്പൂരില്‍നിന്ന് മൊത്തം 64 വിമാനങ്ങളിലായി 10,515 തീര്‍ഥാടകരാണ് യാത്രയായത്.
തമിഴ്നാട്ടില്‍നിന്നുള്ള 14 പേരും ഗോവയിലെ മൂന്നുപേരും കര്‍ണാടകയില്‍നിന്നുള്ള ഏഴുപേരും ഒഡിഷയിലെ ഒരാളും ഇതില്‍പ്പെടും. കേരളീയരല്ലാത്ത 201 പേര്‍ യാത്രയ്ക്കായി കൊച്ചി തെരഞ്ഞെടുത്തു. ലക്ഷദ്വീപിലെ 93 പേരും തമിഴ്‌നാട്ടിലെ 106 പേരും കര്‍ണാടകക്കാരായ രണ്ടുപേരുമാണിവര്‍. ഒന്‍പത് വിമാനങ്ങളിലായി 3208 പേര്‍ കണ്ണൂരില്‍നിന്ന് ജിദ്ദയിലെത്തി. ജൂലായ് ഒന്നുമുതല്‍ മദീന വഴിയാണ് തീര്‍ഥാടകരുടെ മടക്കയാത്ര. ജൂലായ് 22-ന് മടക്കയാത്ര പൂര്‍ത്തിയാകും.
എന്താണ് ഹജ്ജ്?
സൗദി അറേബ്യയിലെ മക്കയിലേക്കുള്ള വാര്‍ഷിക ഇസ്ലാമിക തീര്‍ത്ഥാടനമാണ് ഹജ്ജ്, തന്റെ ജീവിതത്തിലൊരിക്കല്‍ ഒരോ മുസ്ലീങ്ങളും ചെയ്തിരിക്കേണ്ട തീര്‍ത്ഥാടനമാണ് ഹജ്ജ്. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലിംങ്ങള്‍ മതപരമായ അനുഷ്ഠാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വര്‍ഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്‌പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅ്ബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗര്‍), അവരുടെ മകന്‍ ഇസ്മാഇല്‍ (ഇശ്മായേല്‍) എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കര്‍മ്മങ്ങള്‍. ചില മുസ്ലീങ്ങള്‍ ഒന്നിലധികം തവണ യാത്ര ചെയ്യുന്നു.
ഹജ്ജ് എപ്പോഴാണ്?
ഇസ്ലാമിക കലണ്ടര്‍ വര്‍ഷത്തിലെ 12-ാമത്തെയും അവസാനത്തെയും മാസമായ ദുല്‍-ഹിജ്ജ മാസത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഹജ്ജ് നടക്കുന്നു. ആവര്‍ഷത്തെ ഹജ്ജ് ഈ മാസം നടക്കും.
ഹജ്ജിന്റെ പ്രാധാന്യം എന്താണ്?
തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം, ഹജ്ജ് നിര്‍വഹിക്കുന്നത് ഒരു മതപരമായ കടമയാണ്, എന്നാല്‍ പലര്‍ക്കും ഇത് ഒരു ജീവിതകാലത്തു നടത്തേണ്ട ആത്മീയ അനുഭവം കൂടിയാണ്. മുന്‍കാല പാപങ്ങള്‍ക്ക് അളളാഹുവിനോട് മാപ്പ് ചോദിക്കാനും കൂടുതല്‍ അടുക്കാനും പ്രവാചകന്മാരുടെ കാല്‍ചുവടുകളില്‍ നടക്കാനുമുള്ള അവസരമായാണ് ഇത് കാണുന്നത്. സാമുദായികമായി, ഹജ്ജ് ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന വംശങ്ങള്‍, ഭാഷകള്‍, സാമ്പത്തിക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മുസ്ലീങ്ങളെ മതപരമായ ആചാരങ്ങള്‍ ഒരു സ്ഥലത്ത് ഒരേ സമയത്ത് ദൈവത്തിനെ ആരാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നിപ്പിക്കുന്നു. അത് പലര്‍ക്കും ഐക്യം, ബന്ധം, വിനയം, സമത്വം എന്നിവ അവരില്‍ ഉണ്ടാക്കിയെടുക്കുന്നു. തീര്‍ത്ഥാടകര്‍ അവരുടെ വ്യക്തിപരമായ അഭ്യര്‍ത്ഥനകളും ആഗ്രഹങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കപ്പെടുന്നു.
ഇത്കൂടാതെ, അനേകം തീര്‍ത്ഥാടകര്‍ അവരുടെ കുടുംബത്തിനു സുഹൃത്തുകള്‍ക്കും വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ചിലര്‍ ഒരു ദിവസം ഹജ്ജ് ചെയ്യുമെന്ന പ്രതീക്ഷയില്‍ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി പണം സ്വരൂപിച്ച് വെയ്ക്കുകയും ചെയ്യുന്നു.
കൊറോണ വൈറസ് വരുന്നതുവരെ 2019 ല്‍ ഏകദേശം 2.5 ദശലക്ഷം മുസ്ലീങ്ങള്‍ ഹജ്ജ് നിര്‍വഹിച്ചു. 2020-ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന ആദ്യ ഹജ്ജായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. എന്നിരുന്നാലും വാക്‌സീന്‍ ഉപയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ തീര്‍ത്ഥാടനത്തിനു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം.
തീര്‍ത്ഥാടകര്‍ അനുഷ്ഠിക്കുന്ന ചില ആചാരങ്ങള്‍ എന്തൊക്കെയാണ്?
തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നു, അവര്‍ ‘ഇഹ്റാം’ എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ഇഹ്റാമില്‍ ചില നിയമങ്ങള്‍ പാലിക്കണം. ഉദാഹരണത്തിന്, ഷര്‍ട്ട് പോലുള്ള ശരീരത്തെ വലയം ചെയ്യുന്ന പതിവ് തയ്യല്‍ അല്ലെങ്കില്‍ തുന്നല്‍ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ ധരിക്കരുത്. ഇഹ്റാമിന്റെ സമയത്ത് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലളിതമായ ഇഹ്റാം വസ്ത്രങ്ങള്‍ ഉണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു, ആഡംബരങ്ങള്‍ എല്ലാം ഉപേക്ഷിച്ച്, തീര്‍ത്ഥാടകനെന്ന വിനയത്തിലും ഭക്തിയിലും മുഴുകുക.
എന്താണ് ഈദ് അല്‍-ആദ?
ഹജ്ജ് വേളയില്‍ ഇസ്ലാമിക ചാന്ദ്ര മാസമായ ദുല്‍-ഹിജ്ജ 10-ാം ദിവസം ആരംഭിക്കുന്ന ഇസ്ലാമിക അവധിക്കാലമാണ് ഈദ് അല്‍-അദ്ഹ, അല്ലെങ്കില്‍ ‘ബലി പെരുന്നാള്‍’. ഈദുള്‍ അദ്ഹ അഥവാ ബക്രീദ് (അറബിക്: ആത്മസമര്‍പ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാള്‍ മലയാളത്തില്‍ വലിയ പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇല്‍നെ അല്ലാഹുവിന്റെ കല്‍പന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികള്‍ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.