Ernakulam

ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ കേരളത്തിലെ ആദ്യ റാങ്കുകൾ ആകാശിലെ മാധവ് മനുവിനും ഗൗതമിനും

കൊച്ചി : ജെഇഇ അഡ്വാന്‍സ്ഡില്‍ കേരളത്തിലെ ആദ്യ രണ്ടു റാങ്കുകൾ ആകാശ് വിദ്യാർഥികളായ മാധവ് മനുവിനും ഗൗതം പി എയ്ക്കും.  കോഴിക്കോട് സ്വദേശിയായ ആകാശിയന്‍ മാധവ് മനു അഖിലേന്ത്യാ തലത്തില്‍ 348-ാം റാങ്കും കൊച്ചി ആകാശിലെ ടോപ് സ്‌കോറര്‍ ഗൗതം പി എ അഖിലേന്ത്യാ തലത്തില്‍ 394-ാം റാങ്കുമാണ് നേടിയത്.

ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളിലെ ദേശീയ തലവനാണ് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ്. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ആകാശ് നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള പരിശീലനത്തിന്റെയും തെളിവാണ് ശ്രദ്ധേയമായ നേട്ടം. മദ്രാസ് ഐ ഐ ടിയാണ് ഈ വര്‍ഷത്തെ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പുറത്തുവിട്ടത്.

ആഗോളതലത്തില്‍ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ജെ ഇ ഇ അഡ്വാന്‍സ്ഡ്. ആകാശിന്റെ ക്ലാസ്റൂം പ്രോഗ്രാമില്‍ ചേര്‍ന്ന് അച്ചടക്കമുള്ള പഠന ഷെഡ്യൂള്‍ കര്‍ശനമായി പാലിച്ചതാണ് തന്റെ വിജയത്തിന് കാരണമെന്ന് ഗൗതം പി എ പറഞ്ഞു.

ഗൗതമിന്റെ നേട്ടത്തെ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ചീഫ് അക്കാദമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് മിശ്ര അഭിനന്ദിച്ചു. വിദ്യാര്‍ഥിയുടെ മാതൃകാപരമായ നേട്ടത്തിന് അഭിനന്ദിക്കുന്നതോടൊപ്പം ഗൗതമിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മികവും മാതാപിതാക്കളുടെ പിന്തുണയും ശ്രദ്ധേയമാണെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ ഭാവി ശ്രമങ്ങളില്‍ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ജെ ഇ ഇ അഡ്വാന്‍സ്ഡിന് 2024-ല്‍ 1, 2 പേപ്പറുകളിലായി 180,200 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അതില്‍ 48,248 പേരാണ് യോഗ്യത നേടിയത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ വിവിധ കോഴ്‌സ് ഫോര്‍മാറ്റുകളിലൂടെ സമഗ്രമായ ഐ ഐ ടി- ജെ ഇ ഇ കോച്ചിംഗാണ് ആകാശ് വാഗ്ദാനം ചെയ്യുന്നത്. വാർത്താ സമ്മേളനത്തിൽ മിഥുൻ രാമചന്ദ്രൻ, അരുൺ വിശ്വനാഥ്, വിപിൻ, സൂരജ്, ആൻ്റണി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.