കൊച്ചി: വാളയാര്‍ കേസില്‍ സിബിഐയുടെ പ്രോസിക്യൂട്ടര്‍ പട്ടിക ഹൈക്കോടതി തള്ളി. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ ഏകപക്ഷീയമായി നിയമിക്കാനുള്ള സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമമാണ് ഹൈക്കോടതി തടഞ്ഞത്.
കുട്ടികളുടെ മാതാവിന്റെ നിവേദനവും കൂടി പരിഗണിച്ചുവേണം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് മാതാവ് ഫയൽ ചെയ്ത ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിർദേശം.
13 വയസ്സുള്ള കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുള്ള കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. ഇത് റദ്ദാക്കിയ ഹൈകോടതി, പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. പിന്നീട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിലെ ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണം തുടരുകയാണ്.