മാങ്ങാ സീസൺ അല്ലെ? മാങ്ങാ വെച്ച് കിടിലൻ ഒരു ഡെസ്സേർട് ഐറ്റം തയ്യറാക്കി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി. മംഗോ മസ്താനി തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങാ പഴുത്തത് – മൂന്ന്
- ഐസ് ക്രീം – മാംഗോ /വാനില (അലങ്കരിയ്ക്കുവാന്‍)
- ചെറി – മൂന്നെണ്ണം (അലങ്കരിയ്ക്കുവാന്‍)
- ഡ്രൈ നട്ട്‌സ് – ആല്‍മണ്ട്, പിസ്താ
- തണുത്ത പാല്‍ ഒരു കപ്പ് (ഞാന്‍ ഉപയോഗിച്ച കപ്പ് 250 ml ആണ്)
- പഞ്ചസാര/തേന്‍ – മധുരം അനുസരിച്ച് ചേര്‍ക്കുക
തയ്യാറാക്കുന്ന വിധം
മാങ്ങാ തൊലി ചെത്തി കഷണങ്ങളാക്കുക. അതില്‍ നിന്നും കുറച്ച് അലങ്കരിയ്ക്കാന്‍ വേണ്ടി മാറ്റി വയ്ക്കുക. ഒരു മിക്‌സറില്‍ ആദ്യം മാങ്ങാ ഇട്ടു അടിച്ചെടുക്കുക. കൂടെ പാലും പഞ്ചസാരയും കൂടി ചേര്‍ത്ത് നല്ലതു പോലെ അടിച്ച് ഷേക്ക് തയ്യാറാക്കുക.
മാംഗോ ഷേക്ക് ഒരു ഗ്ലാസില്‍ പകുതി വരെ ഒഴിക്കുക. അതിന്റെ മുകളിലായി ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം ഇടുക. മാങ്ങാ കഷണങ്ങള്‍, ഡൈ നട്ട്‌സ്, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ മുകളില്‍ വെച്ച് അലങ്കരിയ്ക്കുക. ഇനി സെര്‍വ് ചെയ്യാം.