ഇന്ന് നമ്മുടെ സമൂഹത്തെ ഒരു നീരാളി പോലെ പിടിച്ചിരിക്കുന്ന രോഗമാണ് ക്യാൻസർ എന്നത് കൊച്ചുകുട്ടികളിൽ പോലും പലപ്പോഴും ഈ ഒരു രോഗത്തിന്റെ നേരിയ വേരുകൾ നമ്മൾ കണ്ടെത്തിയിട്ടുണ്ട് ഇക്കാലഘട്ടത്തിന്റെ ഭക്ഷണരീതി തന്നെയാണ് ഇതിന്റെ പ്രധാന കാരണം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു ഇന്ന് ലക്ഷത്തിൽ തന്നെ നിരവധി ആളുകൾക്കാണ് ക്യാൻസർ സ്ഥിരീകരിച്ചിരിക്കുന്നത് നമുക്ക് പരിചിതമായിട്ടുള്ള ഏതെങ്കിലും ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടായിരിക്കും എന്നത് ഉറപ്പാണ് അത്രത്തോളം സുപരിചിതമായി എന്നീ രോഗം മാറി കഴിഞ്ഞു
എന്നാൽ പണ്ടത്തെ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്നീ രോഗത്തിന് നിരവധി ചികിത്സകളും പരിഹാരങ്ങളും നിലവിലുണ്ട് ഈ രോഗത്തെ അതിജീവിച്ചിട്ടുള്ള വരും നിരവധിയാണ് എന്നാൽ ക്യാൻസർ രോഗം വരാതിരിക്കാന്‍ ചില ഭക്ഷണസാധനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട് അത്തരത്തിലുള്ള ചില ഭക്ഷണസാധനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ മഞ്ഞളിൽ കുറുക്കുമിൻ എന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട് ഈ ഒരു സംയുക്തം വളരെയധികം ക്യാൻസറിനെ ചെറുക്കുന്ന ഒന്നാണ് അർബുദകോശങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ജോലി അതുകൊണ്ടുതന്നെ മഞ്ഞൾ പതിവാക്കുന്നത് നല്ലതാണ് കുട്ടികൾക്കും മറ്റും പാലിൽ മഞ്ഞളിട്ട് കൊടുക്കുക
മഞ്ഞൾ ഉപയോഗിക്കുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന മഞ്ഞൾ മാറ്റിനിർത്തി വീട്ടിൽ തന്നെ പൊടിച്ച് മഞ്ഞൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നതും നല്ലതാണ് മറ്റൊന്ന് ഇഞ്ചിയാണ് എല്ലാവർക്കും അറിയാം ഇഞ്ചി എന്നത് ഒരു സർവ രോഗസമാഹാരിയാണ് എന്നത് ആന്റിഓക്സിഡന്റുകൾ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവയുടെയൊക്കെ ഒരു വലിയ കലവറ തന്നെയാണ് ഇഞ്ചി പലപ്പോഴും പലരും പല രോഗങ്ങൾക്ക് ഉപയോഗിക്കുന്നത് ഇഞ്ചിയാണ് ഇഞ്ചി ക്യാൻസർ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് പറയുന്നത്
കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ അല്പം ഇഞ്ചിനീര് ആഴ്ചയിൽ ഒരിക്കലെങ്കിലും പതിവാക്കുന്നത് നല്ലതാണ് മറ്റൊന്ന് വെളുത്തുള്ളിയാണ് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിന് സംയുക്തം ക്യാൻസർ സാധ്യതയെ കുറയ്ക്കുന്നു കോശങ്ങളുടെയും മറ്റും വളർച്ചയ്ക്ക് ഹാനികരമായ ഫ്രീ റാഡിക്കനെയാണ് ഇവർ താടയുന്നത് അതുകൊണ്ടുതന്നെ വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുവാൻ ശ്രദ്ധിക്കുക മറ്റൊന്ന് കുരുമുളക് ആണ് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കുരുമുളക്. ഇത് ക്യാൻസർ സാധ്യതയെ ചെറുക്കുന്ന ഒന്നാണ്
മറ്റൊന്ന് മസാലകൾക്കും മറ്റും നമ്മൾ ഉപയോഗിക്കുന്ന കറുവപ്പട്ടയാണ് കറുവപ്പട്ടയിലും ടാനിൻ എസ്സൻഷ്യൽ ഓയിൽ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ക്യാൻസർ വരാനുള്ള സാധ്യതയെ ഇവ കുറക്കുകയാണ് ചെയ്യുന്നത് മറ്റൊന്ന് നമ്മൾ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് തക്കാളി ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി വലിയതോതിൽ തന്നെയാണ് സഹായം നൽകുന്നത് തക്കാളിയിലുള്ള ലൈക്കോപ്പീൻ എന്ന സംയുക്തമാണ് ക്യാൻസർ കോശങ്ങളെ ചെറുക്കുന്നത് തക്കാളിയും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ക്യാൻസറിനെ ഒരു പരിധിവരെ നമുക്ക് മാറ്റി നിർത്താൻ സാധിക്കും മറ്റൊന്ന് പച്ചക്കറികളാണ് അവയിൽ തന്നെ ക്യാബേജ് കോളിഫ്ലവർ ബ്രോക്കാളി തുടങ്ങിയവയൊക്കെ കാൻസറിനെ ചെറുക്കാൻ സാധ്യതയുള്ള അവയാണ് കാരണം ഇവയിലൊക്കെ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇവ ക്യാൻസർ കോശങ്ങൾ വളരുന്നതിന് എതിർക്കുകയും അതുവഴി ശരീരം കൂടുതൽ മികച്ചതാക്കി മാറ്റുകയും ഒക്കെ ചെയ്യുന്നുണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇനിയും ഇത്തരം ഭക്ഷണങ്ങൾ ഒരു ശീലമാക്കാൻ ശ്രദ്ധിക്കുക