അനാഥരെ സനാഥരാക്കുക എന്നു പറയുന്നത് ദൈവീകമായിട്ടുള്ള ഒരു പ്രവർത്തി തന്നെയാണ് ആരുമില്ലാത്തവർക്ക് ആരെങ്കിലുമൊക്കെ ആവാൻ സാധിക്കുന്നത് വളരെ അനുഗ്രഹപ്രദമായ ഒരു കാര്യം അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ഇവിടെ ഒരു കുടുംബം മകൾക്ക് കൂട്ടിന് അനാഥരായ രണ്ടു കുട്ടികളെ തിരഞ്ഞെടുത്ത ഇവർ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു സർക്കാരിന്റെ തന്നെ അധികമാർക്കും അറിയാത്ത ഒരു വ്യത്യസ്തമായ പദ്ധതിയിലൂടെയാണ് രണ്ടു കുട്ടികളെ ഇവർ സനാതരാക്കി മാറ്റിയിരിക്കുന്നത് ഇവരുടെ മകളായ ലക്ഷ്മിക്ക് കൂട്ടിനു വേണ്ടിയാണ് ഈ ദമ്പതിമാർ സർക്കാരിന്റെ ഒരു പദ്ധതിയിലൂടെ കുട്ടികളെ ദത്തെടുത്തത്
സർക്കാരിന്റെ തന്നെ പോസ്റ്റൽ കെയർ എന്നറിയപ്പെടുന്ന ഒരു പദ്ധതിയിലൂടെയാണ് ഇത്തരത്തിൽ രണ്ടു കുട്ടികളെ ഇവർ വീട്ടിലേക്ക് കൊണ്ടുവരുന്നത് മൂത്തമകളായ ലക്ഷ്മി ഇപ്പോൾ ഒരു ഡോക്ടറാണ് കുട്ടികളെ കൊണ്ടുവന്നിട്ട് ഇപ്പോൾ കുറച്ച് ഏറെ വർഷങ്ങളായിട്ടുണ്ട് സർക്കാരിന്റെ പോസ്റ്റൽ കെയർ എന്ന ഈ പദ്ധതിയുടെ അർത്ഥം എന്നത് പോറ്റി വളർത്തുക എന്നതാണ് അനാഥരായ കുട്ടികളെ കുറച്ച് നാളത്തേക്ക് വീട്ടിലേക്ക് കൊണ്ടുവരുകയും അവരെ കുറച്ചു കാലം എങ്കിലും സന്തോഷിപ്പിച്ച തിരിച്ചു വിടുകയും ചെയ്യുന്നതാണ് ഈ ഒരു പദ്ധതി
അവധി കാലങ്ങളിലും മറ്റും കുട്ടികളെ കൊണ്ടുവന്നതിനു ശേഷം ഇത്തരത്തിൽ തിരികെ വിടുന്നത് കണ്ടു വരാറുണ്ട് അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പോസ്റ്റൽ കയറ്. ആ ഒരു പദ്ധതിയുടെ ഭാഗമായാണ് ഇവർ കുട്ടികളെ കാണുവാനായി പോയത് അപ്പോഴാണ് ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെടുന്നതും ആ കുട്ടിയോട് സംസാരിക്കുന്നതും എന്നാൽ അധികം സംസാരിക്കാൻ ഈ കുട്ടി താൽപര്യം കാണിക്കുന്നില്ല ഒപ്പം തന്നെ അകത്തേക്ക് നോക്കുന്നുമുണ്ട് അവിടെ ടിവി പ്രവർത്തിക്കുന്നത് കൊണ്ട് ടിവി നോക്കുകയായിരിക്കും എന്നാണ് കരുതിയത്
പിന്നെ മനസ്സിലാക്കാൻ സാധിച്ചത് അവൾ നോക്കിയത് ടിവി ആയിരുന്നില്ല സ്വന്തം ചേച്ചിയായിരുന്നു എന്ന് അപ്പോഴാണ് തനിക്കൊരു ചേച്ചി കൂടിയുണ്ട് എന്ന് അവൾ പറയുന്നത് ചേച്ചി വന്നതിനുശേഷം കൂടുതൽ ആക്ടീവായി കൂട്ടി സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് രണ്ടുപേരെയും ദത്തെടുക്കുവാൻ തീരുമാനിക്കുന്നത് എന്നാൽ ഈ ഒരു രീതി അനുസരിച്ച് രണ്ടുപേരെ നൽകുമോ എന്ന് സംശയമുണ്ടായിരുന്നു എങ്കിലും വെറുതെ ചോദിച്ചു നോക്കി അവർക്ക് താല്പര്യമുള്ളതുകൊണ്ട് തന്നെ രണ്ടുപേരെയും നൽകി
ഒരു ദീർഘകാല സമയപരിധി വച്ചുകൊണ്ടായിരുന്നു കുട്ടികളെ ദത്തെടുത്തിരുന്നത് കുട്ടികൾക്ക് നല്ല ഫ്രീഡം ആണ് വീട്ടിൽ കൊടുക്കുന്നത് കുട്ടികളും പറയുന്നുണ്ട് വളരെ സന്തോഷകരമായ ഒരു അനുഭവമാണ് നൽകുന്നത് എന്ന് ഇത്തരത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ കുട്ടികളെടുക്കാൻ സാധിക്കും പക്ഷേ ഇതെടുക്കുന്ന ആളുടെ ബാഗ്രൗണ്ട് അടക്കം സർക്കാർ അന്വേഷിക്കുകയും ചെയ്യും നമ്മൾ അറിയാതെയാണ് അവർ നമ്മളെക്കുറിച്ച് അന്വേഷിക്കുന്നത് ഒരു പ്രശ്നങ്ങളും ഇല്ല എന്നുണ്ടായെങ്കിൽ തീർച്ചയായും ബാക്കി പ്രൊസീജർ കഴിഞ്ഞ് കുട്ടികളെ നമുക്ക് കൊണ്ടുപോകാം
അനാഥരായ കുട്ടികൾക്ക് കുറച്ചുകാലം എങ്കിലും വളരെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്ന ഒരു പദ്ധതി തന്നെയാണ് ഇത്. ഇത് വളരെയധികം അംഗീകരിക്കപ്പെടേണ്ട ഒന്നു കൂടിയാണെന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട് അതോടൊപ്പം തന്നെ ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് വ്യക്തമായി അറിയില്ലായിരുന്നു എന്നും ആദ്യമായിയാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേൾക്കുന്നത് എന്നും ഒക്കെ പറഞ്ഞുകൊണ്ടും ചില രംഗത്ത് എത്തുന്നുണ്ട് സർക്കാരിന്റെ ഇത്തരം പദ്ധതികൾ വിജയിക്കേണ്ടതാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു