India

ആകാശം TDPയ്ക്ക്, ബഹിരാകാശം മോദിക്ക്: കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും; ഇതാ ഇവിടെയുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തില്‍ സഹമന്ത്രിസ്ഥാനം ലോട്ടറിയടിച്ച ജോര്‍ജ്ജ് കുര്യനും നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനായ സുരേഷ് ഗോപിയുമടക്കം പുതിയ മന്ത്രിമാരുടെ കൗണ്‍സില്‍ 72 അംഗള്‍ക്കും വകുപ്പുകള്‍ തിരിച്ചു നല്‍കി. 30 കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍ (MoS) എന്നിവര്‍ക്കും വകുപ്പുകളായി. അതില്‍ ടി.ഡി.പി, ജെ.ഡി.യു, എല്‍.ജെ.പി, ശിവസേന തുടങ്ങി എന്‍.ഡി.എ പങ്കാളികളായ 11 മന്ത്രിമാര്‍ക്കും അപ്രസക്തമല്ലാത്ത വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വകുപ്പുകള്‍ അനുവദിച്ചത്.

അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ്, രാജ്നാഥ് സിംഗിന് പ്രതിരോധം, നിര്‍മല സീതാരാമന് ധനകാര്യം, ജയശങ്കറിന് വിദേശകാര്യം, നിതിന്‍ ഗഡ്കരിക്ക് റോഡ്-ഹൈവേ മന്ത്രാലയം എന്നിവ വീണ്ടും നല്‍കി. ശിവരാജ് സിംഗ് ചൗഹാന് കൃഷിയും ഗ്രാമവികസനത്തിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ടി.ഡി.പിയുടെ രാംമോഹന്‍ നായിഡുവിനാണ് വ്യോമയാന മന്ത്രിസ്ഥാനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പകരമാണ് അദ്ദേഹം എത്തുന്നത്. ജെപി നദ്ദയാണ് പുതിയ ആരോഗ്യമന്ത്രി.

ക്യാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

1 നരേന്ദ്ര മോദി : പ്രധാനമന്ത്രി പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം, ആറ്റോമിക് എനര്‍ജി, ബഹിരാകാശ വകുപ്പ്

2 രാജ്‌നാഥ് സിംഗ് : പ്രതിരോധം
3 അമിത് ഷാ          : ആഭ്യന്തരം, സഹകരണം
4 നിതിന്‍ ഗഡ്കരി   : റോഡ് ഗതാഗത, ഹൈവേ മന്ത്രി
5 ജെ.പി നദ്ദ              : ആരോഗ്യമന്ത്രി, രാസവളം മന്ത്രിയും
6 ശിവരാജ് സിംഗ് ചൗഹാന്‍: കൃഷി, കര്‍ഷക ക്ഷേമ മന്ത്രി, ഗ്രാമവികസന മന്ത്രി
7 നിര്‍മല സീതാരാമന്‍          : ധനമന്ത്രി, കോര്‍പ്പറേറ്റ് കാര്യ മന്ത്രി
8 എസ് ജയശങ്കര്‍                       :  വിദേശകാര്യ മന്ത്രാലയം
9 മനോഹര്‍ ലാല്‍ ഖട്ടര്‍          :  ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ്, പവര്‍
10 എച്ച്ഡി. കുമാരസ്വാമി     : ഘനവ്യവസായ മന്ത്രി, സ്റ്റീല്‍ മന്ത്രി
11 പിയൂഷ് ഗോയല്‍                 : വാണിജ്യ വ്യവസായ മന്ത്രി
12 ധര്‍മ്മേന്ദ്ര പ്രധാന്‍                : വിദ്യാഭ്യാസ മന്ത്രാലയം
13 ജിതന്‍ റാം മാഞ്ചി               : സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം
14 ലാലന്‍ സിംഗ്പ                         : പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് 
15 സര്‍ബാനന്ദ സോനോവാള്‍: തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി
16 വീരേന്ദ്രകുമാര്‍                        : സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി
17 രാം മോഹന്‍ നായിഡു         : വ്യോമയാന മന്ത്രാലയം
18 പ്രഹ്ലാദ് ജോഷി                     : ഉപഭോക്തൃകാര്യ മന്ത്രി
19 ജൂവല്‍ ഓറം                              : ഗോത്രകാര്യ മന്ത്രി
20 ഗിരിരാജ് സിംസിംഗ്              : ടെക്‌സ്‌റ്റൈല്‍ മന്ത്രി
21 അഷിവ്‌നിന്‍ വൈഷ്ണവ്       : റയില്‍വേ മന്ത്രി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി
22 ജ്യോതിരാദിത്യ സിന്ധ്യ       : വടക്ക് കിഴക്കന്‍ മേഖല, ടെലികോം വികസന മന്ത്രി
23 ഭൂപേന്ദ്ര യാദവ്                          : പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി
23 ഗജേന്ദ്ര സിംഗ് ഷെഖാവത്  : സ്‌കാരിക മന്ത്രി, ടൂറിസം മന്ത്രി
24 അന്നപൂര്‍ണാ ദേവി                : വനിതാ ശിശു വികസന മന്ത്രി
25 കിരണ്‍ റിജിജു                           : പാര്‍ലമെന്ററി കാര്യ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി
26 ഹര്‍ദീപ് സിംഗ് പുരി               : പെട്രോളിയം പ്രകൃതി വാതക മന്ത്രി
27 മന്‍സുഖ് മാണ്ഡവ്യ                 : തൊഴില്‍, തൊഴില്‍ മന്ത്രി, യുവജനകാര്യ കായിക മന്ത്രി
28 ജി കിഷന്‍ റെഡ്ഡി                      : കല്‍ക്കരി, ഖനി മന്ത്രി
29 ചിരാഗ് പാസ്വാന്‍                      : ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി
30 സി.ആര്‍ പാട്ടീല്‍                       : ജലശക്തി മന്ത്രി

സഹമന്ത്രി (സ്വതന്ത്ര ചുമതല)

1 റാവു ഇന്ദര്‍ജീത് സിംഗ്            : മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ആസൂത്രണ മന്ത്രാലയം,  സാംസ്‌കാരിക മന്ത്രാലയം
2 ഡോ ജിതേന്ദ്ര സിംഗ്                 : ശാസ്ത്ര സാങ്കേതിക മന്ത്രാലയം, എര്‍ത്ത് സയന്‍സസ് മന്ത്രാലയം, പേഴ്‌സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍സ്
3 അര്‍ജുന്‍ റാം മേഘ്വാള്‍           : നിയമ-നീതി മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം
4 ജാദവ് പ്രതാപ് റാവു                  : ആയുഷ് മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമം
5 ജയന്ത് ചൗധരി                              : നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം

സഹമന്ത്രി (MoS)

1 ജിതിന്‍ പ്രസാദ്                      : വാണിജ്യ വ്യവസായം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
2 ശ്രീപദ് യെസ്സോ നായിക്   : വൈദ്യുതി മന്ത്രാലയം
3 പങ്കജ് ചൗധരി                         : ധനകാര്യ മന്ത്രാലയം
4 കൃഷന്‍ പാല്‍                         : സഹകരണ മന്ത്രാലയം
5 രാംദാസ് അത്താവാലെ     : സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം
6 രാംനാഥ് താക്കൂര്‍                  : കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം
7 നിത്യാനന്ദ് റായ്                     : ആഭ്യന്തര മന്ത്രാലയം
8 അനുപ്രിയ പട്ടേല്‍                : ആരോഗ്യ കുടുംബക്ഷേമം; കൂടാതെ രാസവളങ്ങളും രാസവളങ്ങളും

9 വി സോമണ്ണ                             :ജലശക്തി മന്ത്രാലയം, റെയില്‍വേ മന്ത്രാലയം
10 ചന്ദ്രശേഖര്‍ പെമ്മസാനി  : ഗ്രാമവികസന മന്ത്രാലയം, വാര്‍ത്താവിനിമയ മന്ത്രാലയം
11 എസ്പി സിംഗ് ബാഗേല്‍      :ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം; പഞ്ചായത്ത് രാജ് 

12 ശോഭ കരന്ദ്ലാജെ                : മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം
13 കീര്‍ത്തി വര്‍ധന്‍ സിംഗ്   :പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം; വിദേശകാര്യ മന്ത്രാലയം
14 BL വര്‍മ്മ                                    :ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
15 ശന്തനു താക്കൂര്‍                   :തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം
16 സുരേഷ് ഗോപി                    : പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, ടൂറിസം 

17 എല്‍ മുരുകന്‍                        : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം; പാര്‍ലമെന്ററി കാര്യ മന്ത്രാലയം

18 അജയ് തംത                            :റോഡ് ഗതാഗത, ഹൈവേ മന്ത്രി
19 ബന്ദി സഞ്ജയ് കുമാര്‍      : ആഭ്യന്തര മന്ത്രാലയം
20 കമലേഷ് പാസ്വാന്‍             : ഗ്രാമവികസന മന്ത്രാലയം
21 ഭഗീരഥ് ചൗധരി                     : കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം
22 സതീഷ് ചന്ദ്ര ദുബെ            : കല്‍ക്കരി മന്ത്രാലയം, ഖനി മന്ത്രാലയം
23 സഞ്ജയ് സേത്ത്                   : പ്രതിരോധ മന്ത്രാലയം
24 രവ്‌നീത് സിംഗ് ബിട്ടു         : ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം; റെയില്‍വേ മന്ത്രാലയം
25 ദുര്‍ഗാ ദാസ് യു.കെ              : ഗോത്രകാര്യ മന്ത്രാലയം
26 രക്ഷ നിഖില്‍ ഖഡ്സെ       : യുവജനകാര്യ കായിക മന്ത്രാലയം
27 സുകാന്ത മജുംദാര്‍                : വിദ്യാഭ്യാസ മന്ത്രാലയം, വടക്കുകിഴക്കന്‍ മേഖലയുടെ വികസന മന്ത്രാലയം
28 സാവിത്രി താക്കൂര്‍                :വനിതാ ശിശു വികസന മന്ത്രാലയം
29 ടോഖന്‍ സാഹു                       : ഭവന, നഗരകാര്യ മന്ത്രാലയം.
30 രാജ് ഭൂഷണ്‍ ചൗധരി            :ജലശക്തി മന്ത്രാലയം
31 ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ : ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം, സ്റ്റീല്‍ മന്ത്രാലയം
32 ഹര്‍ഷ് മല്‍ഹോത്ര                             : റോഡ് ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേ മന്ത്രി
33 നിമുബെന്‍ ജയന്തിഭായ് ബംഭാനിയ : ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
34 മുരളീധര്‍ മോഹല്‍                                     : സഹകരണ മന്ത്രാലയം, വ്യോമയാന മന്ത്രാലയം
35 ജോര്‍ജ് കുര്യന്‍                                              :ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദന മന്ത്രാലയം
36 പബിത്ര മാര്‍ഗരിത                                      : വിദേശകാര്യ മന്ത്രാലയം, ടെക്‌സ്‌റ്റൈല്‍സ്‌