മത്തങ്ങ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. മത്തങ്ങ കൊണ്ട് മസാലക്കറി ഉണ്ടാക്കിയിട്ടുണ്ടോ. ചപ്പാത്തിക്കും പൂരിക്കും മത്തങ്ങ മസാലക്കറി സൂപ്പർ കോമ്പിനേഷനാണ്. മത്തങ്ങ മസാലക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം കുറച്ചു എണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ചു അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് കുറച്ചു ഉപ്പ് ഇട്ടു നന്നായി വഴറ്റി എടുക്കുക.
ശേഷം മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.ഇനി മത്തങ്ങ &കോളിഫ്ലവർ ചെറുതായി അരിഞ്ഞ് ചേർത്ത് അല്പം വെള്ളം ഒഴിച്ച് അടച്ചു വേവിക്കുക . 5 മിനിറ്റ് മതിയാവും.
വെന്തു കഴിഞ്ഞാൽ നന്നായി ഇളക്കി ഗരം മസാല പൊടിയും ആവശ്യം എങ്കിൽ ഉപ്പും ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ കസൂരി മേത്തി കൈ വെള്ളയിൽ ഒന്ന് പൊടിച്ചു അതിലേക്കു ഇട്ടു മിക്സ് ചെയ്യുക. വേപ്പില, മല്ലിയില എന്നിവ തൂവി ഉപയോഗിക്കാം.
(കോളിഫ്ലവർ ആദ്യം 5 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടു വെച്ച് വേണം ഉപയോഗിക്കാൻ)