Health

ഈ പാനീയങ്ങൾ ശീലമാക്കൂ; ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കും

ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു

ഏതു പ്രായത്തിൽ ആണെങ്കിലും ഓർമ്മശക്തി നഷ്ടപ്പെടുന്നുണ്ടെങ്കിൽ പ്രത്യേക കരുതൽ വേണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണിത്. പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. തലച്ചോറിന്റെ ആരോഗ്യം ഒരു പരിധിവരെ ഭക്ഷണത്തിലൂടെ തിരിച്ചുപിടിക്കാം. അതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിന്‍ ന്യൂറോപ്രൊട്ടക്ടീവ് ഗുണങ്ങള്‍ ധാരാളമുള്ളതിനാല്‍ ആരോഗ്യത്തി്‌ന്റെ കാര്യത്തില്‍ ഭയക്കേണ്ടതില്ല. പല ആരോഗ്യപരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് ഇത് നല്‍കുന്നു. വിറ്റാമിന്‍ സി നിങ്ങള്‍ക്ക് നലല ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു. ഇത് ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ജ്യൂസില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ബ്ലൂബെറി ജ്യൂസ്

മസ്തിഷ്‌കത്തിന് ഉത്തേജനം നല്‍കുന്ന പോളിഫെനോള്‍ പ്ലാന്റ് സംയുക്തങ്ങള്‍ ബ്ലൂബെറിയില്‍ ധാരാളമുണ്ട്. ഇത് ആന്തോസയാനിനുകള്‍ ഫലങ്ങള്‍ക്ക് നീലകലര്‍ന്ന പര്‍പ്പിള്‍ നിറം നല്‍കുന്ന ആന്റിഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ്. തലച്ചോറിന്റെ ഉത്തേജനത്തിനും ആരോഗ്യത്തിനും മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ബ്ലൂബെറി മികച്ചതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്.

ചീര ജ്യൂസ്

ചീര ജ്യൂസ് അത്ര പരിചിതമല്ലെങ്കിലും ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും മികച്ച ഓര്‍മ്മശക്തിക്കും മികച്ചതാണ് എന്നുള്ളത് നാം ഓര്‍ക്കണം. ഇതോടൊപ്പം തന്നെ വെള്ളരിക്ക, പച്ച ആപ്പിള്‍ എന്നിവ കൊണ്ടുള്ള ജ്യൂസും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഇത്തരത്തിലുള്ള ജ്യൂസുകള്‍. പലപ്പോഴും ഇത് പലരും അറിയാതെ പോവുന്നു.

മഞ്ഞള്‍പ്പാല്‍

ഒരു വിധത്തിലുള്ള എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ മഞ്ഞള്‍പ്പാലിന്റെ കാര്യത്തിലും മറിച്ചൊരു ചിന്ത വേണ്ട. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്സ് പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമാക്കുന്നത് എന്തുകൊണ്ടും മികച്ച ഓപ്ഷനാണ്.

ബീറ്റ്റൂട്ട് ജ്യൂസ്

സ്വാഭാവികമായും നൈട്രേറ്റുകളാല്‍ സമ്പന്നമായ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. നൈട്രിക് ഓക്സൈഡിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്, അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതിലൂടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തിക്കും അല്‍ഷിമേഴ്സ് സാധ്യതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

കാപ്പി

പലരും ചായ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പാനീയം കാപ്പിയായിരിക്കും. തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ക്ലോറോജെനിക് ആസിഡ് പോലുള്ള മറ്റ് സംയുക്തങ്ങള്‍ കാപ്പിയില്‍ ധാരാളം ഉണ്ട്. ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും അമിതമാവാതെ ശ്രദ്ധിക്കണം. 40-300 മില്ലിഗ്രാം അളവില്‍ കഫീന്‍ അകത്തെത്തുന്നത് ഫോക്കസ്, ജാഗ്രത, പ്രതികരണ സമയം, മെമ്മറി എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയുടെ കഫീന്‍ ഉള്ളടക്കം കോഫിയേക്കാള്‍ വളരെ കുറവാണെങ്കില്‍ പോലും ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല രണ്ട് നൂട്രോപിക് സംയുക്തങ്ങളും ഗ്രീന്‍ടീയില്‍ ഉണ്ട്. എല്‍-തിനൈന്‍, എപിഗല്ലോകാടെക്കിന്‍ ഗാലേറ്റ് (ഇജിസിജി) എന്നിവയാണവ. എല്‍-തിനൈന്‍ വിശ്രമത്തെ പ്രോത്സാഹിപ്പിക്കുമെന്നും അതുപോലെ തന്നെ കഫീനുമായി കൂടിച്ചേര്‍ന്ന എല്‍-തിനൈന്‍ മെച്ചപ്പെടുമെന്നും പപല പഠനങ്ങളിലും പറയുന്നുണ്ട്. എങ്കിലും അമിതമാവാതെ സൂക്ഷിക്കേണ്ടതാണ്.

Latest News