സമയത്തിന് പഴം കഴിച്ചില്ലെങ്കിൽ കറുത്ത് പോകും. വീടുകളിൽ അവസാനം ഇത് എടുത്ത് കളയുകയാണ് പതിവ്. എന്നാൽ ഇനി പഴം കറുത്തു പോയാൽ കളയേണ്ട, നാലുമണി പലഹാരം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. കറുത്തുപോയ പഴവും ഓട്സും മാത്രം മതി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
ഓട്സ് – അര കപ്പ്
പഴുത്തുകൂടിയ പഴം – 6
മുട്ട – രണ്ടെണ്ണം
ഏലക്കാപ്പൊടി – അര ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് – അര ടീസ്പൂൺ
കൊക്കോ പൌഡർ – 1 ടേബിൾ സ്പൂൺ
വെണ്ണ – രണ്ട് ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് ചെറിയ തീയിൽ വറുക്കുക. മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് പഴം അരിഞ്ഞതും മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വറുത്ത ഓട്സും, ഏലക്കപ്പൊടിയും, കറുവപ്പട്ടപ്പൊടിയും, കൊക്കോ പൗഡറും കൂടെ
ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ചൂടായ ദോശകല്ലിൽ വെണ്ണ തടവിയതിന് ശേഷം ഓരോ തവിവീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ പഴം പാൻ കേക്ക് റെഡി.