കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ഗണേഷ് കുമാർ മന്ത്രി ആയതിനുശേഷം ഒരുപാട് മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത് ഇപ്പോൾ ഇത് പുതിയൊരു രീതി കൂടി കെഎസ്ആർടിസിയിൽ വരാൻ പോവുകയാണെന്ന് വാർത്തയാണ് ശ്രദ്ധ നേടുന്നത് കെഎസ്ആർടിസി ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിങ് സിസ്റ്റം നടപ്പിലാക്കുന്നു എന്നതാണ് ഈ പുതിയ വാർത്ത ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നു സ്ഥലനാമങ്ങളെ കുറിച്ചുള്ള അറിവ് പലർക്കും കുറവായിരിക്കും അതിനുവേണ്ടിയാണ് ഇത്തരത്തിൽ നമ്പരുകൾ നൽകുന്നത്
മറ്റ് സംസ്ഥാനങ്ങളിലൊക്കെ ഇത്തരത്തിൽ നമ്പറുകൾ നൽകുന്ന ഒരു രീതി പ്രാപല്യത്തിൽ ഉണ്ട് അതുപോലെയാണ് ഇപ്പോൾ കെഎസ്ആർടിസിയിൽ നമ്പരുകൾ നൽകാൻ പോകുന്നത് ഉദാഹരണം പറയുകയാണെങ്കിൽ ബാംഗ്ലൂരിന് KA01 എന്ന നമ്പരാണ് നൽകാറുള്ളത് അതേപോലെ ചെന്നൈയ്ക്ക് പോവുകയാണെങ്കിൽ TN 01 എന്ന നമ്പർ കാണാറുണ്ട് അതേപോലെയാണ് ഇനി മുതൽ നമ്മുടെ കെഎസ്ആർടിസികളിലും നമ്പർ നൽകാൻ പോകുന്നത് എന്നാണ് മനസ്സിലാകുന്നത് ഭാഷ അറിയാത്ത യാത്രക്കാരെ കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തരത്തിൽ നമ്പർ നൽകുന്നത്
അതോടൊപ്പം ടൂറിസ്റ്റുകൾക്കും മറ്റും പെട്ടെന്ന് വരാനുള്ള സാധ്യത കൂടി കണക്കിൽ എടുക്കുന്നുണ്ട് മലയാളത്തിൽ ആയതുകൊണ്ട് തന്നെ പലപ്പോഴും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കാൻ പലർക്കും സാധിക്കാറില്ല ഇംഗ്ലീഷ് അറിയാത്ത ഒരു വ്യക്തിയാണ് എങ്കിൽ ഏത് സ്ഥലത്തേക്കാണ് പോകേണ്ടത് എന്ന് അവർക്ക് മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ് ആദ്യഘട്ടത്തിൽ തിരുവനന്തപുര മുതൽ കാസർഗോഡ് വരെ ഒന്നു മുതൽ 14 ജില്ല അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സിസ്റ്റം ആയിരിക്കും വരുന്നത് റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മെഡിക്കൽ കോളേജുകൾ സിവിൽ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും പ്രത്യേക നമ്പരുകൾ നൽകും
ഓരോ ജില്ലയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് കൂടി ഉണ്ടായിരിക്കും ഇത് രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ടായിരിക്കുമെന്നും പറയുന്നു ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 ജില്ല വരെയുള്ള കേന്ദ്രങ്ങളിലെ ഡിപ്പോകൾക്ക് നൽകും, തിരുവനന്തപുരം TV 1 ഉം കൊല്ലം KM – 2 ഉം പത്തനംതിട്ട PT 3 ഉം ആലപ്പുഴ AL 4 ഉം കോട്ടയം KT -5 ഉം ഇടുക്കി /കട്ടപ്പന ID 6 ഉം എറണാകുളം EK 7 ഉം തൃശ്ശൂർ TS 8 ഉ പാലക്കാട് PL 9 ഉം മലപ്പുറം ML -10 ഉം കോഴിക്കോട് KK 11 ഉം വയനാട് WN -12 ഉം കണ്ണൂർ KN 13 ഉം കാസർ ഗോഡ് KG -14 ഉം ആയിരിക്കും ഇങ്ങനെയായിരിക്കും നമ്പറുകൾ വരുന്നത്
ഇതിനുപുറമേ പല സ്ഥലങ്ങളിലും മാറ്റങ്ങൾ വരുമെന്നാണ് പറയുന്നത് ബാക്കിയുള്ള ഡെസ്റ്റിനേഷൻ നമ്പർ 15 മുതൽ 99 വരെ മറ്റു കെഎസ്ആർടിസി ഡിപ്പോകൾക്കാണ് നൽകുന്നത് ഡെസ്റ്റിനേഷൻ നമ്പർ 100 മുതൽ 1999 വരെ ഒരേ ജില്ലയിലെയും സിവിൽ സ്റ്റേഷൻ മെഡിക്കൽ കോളേജ് വിമാനത്താവളം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്കും നൽകും ഡെസ്റ്റിനേഷൻ നമ്പരായ 200 മുതൽ 399 വരെയുള്ളത് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നൽകാനാണ് ഉദ്ദേശിച്ചിരിക്കുന്നത് 400 മുതലുള്ള ഡെസ്റ്റിനേഷൻ നമ്പറുകൾ ഓരോ ജില്ലയിലെയും ഇവയിൽ ഒന്നും ഉൾപ്പെടാത്ത സ്ഥലങ്ങൾക്ക് റൂട്ടുകൾ അനുസരിച്ച് നൽകും